- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് പ്രമുഖരെ പ്രധാനമന്ത്രി വെല്ലുവിളിച്ചപ്പോൾ എങ്ങനെ അതിലൊരാൾ ശശി തരൂരായി? മോദിയുടെ നീക്കത്തിൽ സംശയപൂർവം കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ ആയിരം പ്രമുഖരിൽ ഒരാൾ പോലുമല്ല. കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയോ രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാന നേതാവോ ഒന്നുമല്ല ശശി തരൂർ. എന്നിട്ടും ഇന്ത്യയെ മാറ്റിമറിക്കാനുള്ള സ്വച്ഛ് ഭാരതയുടെ ഭാഗമായി പ്രധാനമന്ത്രി വെല്ലുവിളിച്ച ഒമ്പത് പ്രമുഖരിൽ ശശി തരൂരുമുണ്ട്. എങ്ങനെയാണ് ശശി തരൂർ ഈ പട്ടികയിൽ

ന്യൂഡൽഹി: ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ ആയിരം പ്രമുഖരിൽ ഒരാൾ പോലുമല്ല. കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയോ രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാന നേതാവോ ഒന്നുമല്ല ശശി തരൂർ. എന്നിട്ടും ഇന്ത്യയെ മാറ്റിമറിക്കാനുള്ള സ്വച്ഛ് ഭാരതയുടെ ഭാഗമായി പ്രധാനമന്ത്രി വെല്ലുവിളിച്ച ഒമ്പത് പ്രമുഖരിൽ ശശി തരൂരുമുണ്ട്.
എങ്ങനെയാണ് ശശി തരൂർ ഈ പട്ടികയിൽ കയറിപ്പറ്റിയത്. കോൺഗ്രസ് നേതൃത്വം ആശങ്കയോടെയാണ് ഈ നീക്കം കാണുന്നത്. തരൂരിന്റെ സമീപകാല മോദി സ്തുതികളുമായി കൂട്ടിവായിക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം നഷ്ടമാകുകയാണ്. ശശി തരൂർ ഒരുപക്ഷേ ബിജെപിയിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ ശക്തിപ്രാപിക്കുന്നത്.
എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ശശി തരൂർ ഏറ്റെടുക്കുകയും ചെയ്തു. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നാണ് തരൂർ പറഞ്ഞത്.
നേരത്തെ, ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിക്കാനുള്ള മോദിയുടെ തീരുമാനത്തെ ശശി തരൂർ അഭിനന്ദിച്ചിരുന്നു. നരേന്ദ്ര മോദി ഹിന്ദിയിൽ സംസാരിച്ചാൽ ആളുകൾക്ക് കൂടുതൽ മനസിലാകുമെന്ന് തരൂർ പറഞ്ഞു. ഇന്ത്യക്കാരനെന്ന നിലയിൽ ഗുണകരമായ തീരുമാനമാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും തരൂർ വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിനന്ദിച്ചും തരൂർ രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ സുഷമ കൈക്കൊണ്ട തീരുമാനത്തെയായിരുന്നു തരൂർ അന്ന് അഭിനന്ദിച്ചത്.
പ്രിയങ്കാ ചോപ്ര, സച്ചിൻ ടെൻഡുൽക്കർ എന്നിവരും പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ സൽമാൻഖാൻ, കമലഹാസൻ, റിലയൻസ് മേധാവി അനിൽ അംബാനി, യോഗ ഗുരു ബാബാ രാംദേവ്, ഗോവ ഗവർണർ മൃദുല സിൻഹ, ഹിന്ദി സീരിയലായ താരക് മേഹ്താ കാ ഉൾട്ടാ ചഷ്മയുടെ അണിയറ പ്രവർത്തകർ എന്നിവരും മോദി വെല്ലുവിളിച്ചവരുടെ കൂട്ടത്തിൽ പെടുന്നുണ്ട്. വെല്ലുവിളി സ്വീകരിക്കുന്നയാൾ ഒമ്പതു പേരെ വെല്ലുവിളിക്കണമെന്നാണ് മോദിയുടെ നിബന്ധന. ചലഞ്ചിന്റെ ഭാഗമായി പൊതുജനങ്ങളോട് തങ്ങളുടെ ശുചിത്വപ്രവർത്തനങ്ങളുടെ വീഡിയോകൾ MyGov.in എന്ന വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

