ദുംക (ജാർഖണ്ഡ്): ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസികളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലെ ദുംകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ആദിവാസികളുടെ കൂടി വികസനം ഉണ്ടായാൽ മാത്രമെ രാജ്യത്തെ വികസനം പൂർത്തിയാവൂ. രാജ്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കാൻ ആദിവാസികൾക്ക് കഴിയുമെന്നും മോദി പറഞ്ഞു.