പട്‌ന: മഹാസഖ്യം വിജയിച്ചാൽ ബിഹാറിൽ സർവനാശമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുബനിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എൻ.ഡി.എ ബിഹാറിലെ ജനങ്ങളുടെ പ്രതീക്ഷയാണ്. ബിഹാർ ജനത മാറ്റം ആഗ്രഹിക്കുന്നു. നിതീഷ് കുമാർ ക്ഷീണിതനും പരാജിതനുമായിരിക്കുന്നു. അതുകൊണ്ടാണ് അസംബന്ധങ്ങൾ മാത്രം പറയുന്നത്. തങ്ങളുടെ പരാതികൾ നിരന്തരം സംസ്ഥാന സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് കാണിച്ച് നിരവധി പേർ ബിഹാറിൽ തനിക്ക് പരാതി നൽകിയതായും മോദി പറഞ്ഞു. ബിഹാറിന് വികസനത്തിലേയ്ക്ക് കുതിക്കാൻ ഡൽഹിയിൽ ഒരു എഞ്ചിൻ മാത്രം പോര ബിഹാറിൽ മറ്റൊരു എഞ്ചിനും വേണമെന്നും മോദി പറഞ്ഞു.