- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
71 ശതമാനം ഇന്ത്യക്കാരും മോദി ഭരണത്തിൽ തൃപ്തരാണെന്ന് ഐബിഎൻ സർവേ; 23 സംസ്ഥാനങ്ങളിലെ ജനങ്ങൾ പങ്കെടുത്ത സർവേ ബിജെപിക്ക് ആവേശമായി
ന്യൂഡൽഹി: ഇന്ത്യയിലെ 73 ശതമാനം ജനങ്ങളും നരേന്ദ്ര മോദി ഭരണത്തിൽ തൃപ്തരാണെന്ന് സർവേഫലം. സർക്കാർ കോർപറേറ്റകളെ മാത്രം തുണയ്ക്കുന്നതാണെന്നും പാവപ്പെട്ടവർക്ക് എതിരാണെന്നും കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപിക്ക് ആശ്വാസം പകർന്നുകൊണ്ട് ഐബിഎൻ സർവേ ഫലം പുറത്തുവന്നത്. രാജ്യത്തെ 23 സംസ്ഥാനങ്ങളി

ന്യൂഡൽഹി: ഇന്ത്യയിലെ 73 ശതമാനം ജനങ്ങളും നരേന്ദ്ര മോദി ഭരണത്തിൽ തൃപ്തരാണെന്ന് സർവേഫലം. സർക്കാർ കോർപറേറ്റകളെ മാത്രം തുണയ്ക്കുന്നതാണെന്നും പാവപ്പെട്ടവർക്ക് എതിരാണെന്നും കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപിക്ക് ആശ്വാസം പകർന്നുകൊണ്ട് ഐബിഎൻ സർവേ ഫലം പുറത്തുവന്നത്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 155 ജില്ലകളിൽ താമസിക്കുന്ന 20,000-ലേറെപ്പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്.
72 ശതമാനത്തിലേപ്പേർ മോദിയുടെ ഭരണത്തിൽ തൃപ്തരാണെന്നാണ് സർവേ ഫലം. വികസനം, മെച്ചപ്പെട്ട ഭരണം, വിലവർധന പിടിച്ചുനിർത്തൽ തുടങ്ങിയ കാര്യങ്ങളിൽ ഫലപ്രദമായ സർക്കാരാണ് ഇപ്പോഴത്തേതെന്ന് ഇവർ കരുതുന്നു. 26 ശതമാനം മാത്രമാണ് സർക്കാരിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്. വികസനമുരടിപ്പാണ് ഇവരെ അതൃപ്തരാക്കുന്നത്.
മോദിയുടെ വരവോടെ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ തിളക്കമുള്ളതായെന്നും ഏറെപ്പേരും കരുതുന്നു. കൂടുതൽ ഊർജസ്വലനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കരുതുന്നവർ 56 ശതമാനം പേരാണ്. എന്നാൽ, വെറുതെ വർത്തമാനം മാത്രമേയുള്ളൂ, പ്രവർത്തിയൊന്നുമില്ലെന്ന് കരുതുന്ന 13 ശതമാനമുണ്ട്. അത്ര കാര്യക്ഷമമല്ല ഭരണമെന്ന് കരുതുന്ന 15 ശതമാനം വേറെയുമുണ്ട്. നല്ല പ്രതിച്ഛായയുണ്ടെങ്കിലും അത് പ്രവർത്തനങ്ങളിൽ കാണുന്നില്ല എന്നു കരുതുന്നവർ ആറുശതമാനമാണ്.
മോദി വന്നതോടെ സാമ്പത്തിക സുരക്ഷിതത്വമുണ്ടായി എന്നുകരുതുന്നവർ 6 ശതമാനമാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവുണ്ടായി എന്ന് സർവേയിൽ പങ്കെടുത്ത 63 ശതമാനത്തിനും അഭിപ്രായമുണ്ട്. 55 ശതമാനം പേർ അഴിമതിക്ക് കുറവുണ്ടായി എന്ന് കരുതുമ്പോൾ, പണപ്പെരുപ്പം അതേ നിലയിൽ തുടരുകയാണെന്ന് 47 ശതമാനം പേർ വിധിയെഴുതി.
തൊഴിലവസരങ്ങൾ കൂടുകയോ അതേ നിലയിൽ തുടരുകയോ ചെയ്യുന്നുണ്ടെന്ന് 62 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ വിജയമാണെന്ന് വലിയൊരു വിഭാഗം കരുതുന്നില്ല. ഭൂമിയേറ്റെടുക്കൽ ബില്ലിനെക്കുറിച്ചും ജനങ്ങളിൽ അജ്ഞത നിലനിൽക്കുന്നു.
35 ശതമാനം പേർ ബില്ലിനെ അനുകൂലിക്കിുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അത്രയും തന്നെ ആളുകൾ വ്യക്തമായ തീരുമാനമെടുത്തിട്ടുമില്ല. 28 ശതമാനം പേർ മാത്രമാണ് ഭൂമിയേററെടുക്കൽ ബില്ലിനെ അനുകൂലിച്ചത്.

