ന്യൂഡൽഹി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്ന കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലാണ്. വ്രതം അനുഷ്ടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും. നേരത്തെ അമേരിക്കൻ സന്ദർശന വേളയിൽ മോദി നവരാത്രി വ്രതം എടുത്തിരുന്ന കാര്യം മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോഴിതാ മോദിയുടെ മറ്റൊരു വ്രതവും മാദ്ധ്യമ വാർത്തകളിൽ ഇടംപിടിക്കുന്നു. ഇനിയുള്ള നാല് മാസം പ്രധാനമന്ത്രി മോദി വ്രതത്തിലായാരിക്കും.

ഹിന്ദു ചന്ദ്ര കലണ്ടർ പ്രകാരമുള്ള ആഷാഢ (കർക്കിടം) മാസത്തെ വെളുത്തപക്ഷ ഏകാദശി മുതൽ കാർത്തിക (വൃശ്ചികം)മാസത്തെ പൗർണമി വരെയുള്ള നാലു മാസമാണ് വ്രതം അനുഷ്ഠിക്കുന്ന്.( ഇംീഷ് കലണ്ടറിൽ ജൂലൈ 27 മുതൽ നവംബർ 22 വരെ). ഈ ദിവസങ്ങളിൽ ഒരു നേരം മാത്രമാണ് മോദി ഭക്ഷണം കഴിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തുന്ന വേളയിലും മോദി വ്രതം തുടരുമെന്നാണ് സൂചന.

ചതുർമാസം ഗുജറാത്തിൽ ഏറെ പവിത്രതയുള്ള ആചാരമാണ്. വിഷ്ണു ഭഗവൻ ഉറങ്ങിയെഴുന്നേൽക്കുന്ന കാലയളവായാണ് വിശ്വാസികൾ ഇതിനെ കണക്കാക്കുന്നത്. വർഷങ്ങളായി മോദി നവരാത്രി വ്രതവും അനുഷ്ഠിക്കുന്നുണ്ട്.