- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2500 നഗരങ്ങളിൽ വൈഫൈ സ്‌പോട്ടുകൾ വരുന്നു; ലോഗിൻ ചെയ്ത് പണം അടച്ചാൽ ആർക്കും ഇന്റർനെറ്റ് ഉപയോഗിക്കാം; ഇന്ത്യയെ മൂന്നുവർഷം കൊണ്ട് ഡിജിറ്റലാക്കാൻ ഉറച്ച് മോദി
രാജ്യത്തെ 2500-ഓളം വരുന്ന നഗരങ്ങളിലും പട്ടണങ്ങളിലും മൂന്നുവർഷത്തിനിടെ അതിവേഗ വൈഫൈ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ബി.എസ്.എൻ.എൽ മുഖേന നടപ്പാക്കുന്ന ഈ പദ്ധതിക്ക് 7000 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ സൗജന്യ സേവനമായിരിക്കുമെങ്കിലും പിന്നീട് പണം അടച്ചുവേണം വൈഫൈ ഉപയോഗിക്കാൻ. വിമാനത്താവളങ്ങളിലും മറ്റു
രാജ്യത്തെ 2500-ഓളം വരുന്ന നഗരങ്ങളിലും പട്ടണങ്ങളിലും മൂന്നുവർഷത്തിനിടെ അതിവേഗ വൈഫൈ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ബി.എസ്.എൻ.എൽ മുഖേന നടപ്പാക്കുന്ന ഈ പദ്ധതിക്ക് 7000 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തുടക്കത്തിൽ സൗജന്യ സേവനമായിരിക്കുമെങ്കിലും പിന്നീട് പണം അടച്ചുവേണം വൈഫൈ ഉപയോഗിക്കാൻ. വിമാനത്താവളങ്ങളിലും മറ്റും സ്വകാര്യ ദാതാക്കൾ നൽകുന്ന രീതിയായിരിക്കും ഇവിടെയും അവലംബിക്കുക. ബിഎസ്എൻഎൽ, എംടിഎൻഎൽ കണക്ഷനുകൾ ഉള്ളവർക്ക് റോമിങ്ങിൽപ്പോലും കുറഞ്ഞ ചെലവിൽ വൈഫൈ ആസ്വദിക്കാനാവും.
ഇന്ത്യയെ പൂർണമായും ഡിജിറ്റൽ ആക്കുകയെന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമാണ് ഇത്. രാജ്യത്തുടനീളം ഇന്റർനെറ്റ് ലഭ്യമാക്കുവാനും സർക്കാർ ലക്ഷ്യമിടുന്നു. മാത്രമല്ല, സ്വകാര്യ കമ്പനികളുടെ വരവോടെ നിലനിൽപ്പ് അപകടത്തിലായ ബിഎസ്എൻഎല്ലിനെ രക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
കഴിഞ്ഞ നാലുവർഷമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബി.എസ്.എൻ.എല്ലിന് 2013-14 സാമ്പത്തികവർഷം ഉണ്ടായ നഷ്ടം 7000 കോടി രൂപയാണ്. ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും പുനരുദ്ധരിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ടെലിക്കോം മന്ത്രി രവി ശങ്കർ പ്രസാദ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ വൈഫൈ ലഭ്യമാകുന്ന നഗരങ്ങൾ കൊൽക്ക്തത, ലഖ്‌നൗ, ഡെറാഡൂൺ, ഹൈദരാബാദ്, വാരണാസി, ഭോപ്പാൽ, ജയ്‌പ്പുർ, പട്‌ന, ഇൻഡോർ, ചണ്ഡീഗഢ്, ലുധിയാന തുടങ്ങിയവയായിരിക്കുമെന്ന് ബിഎസ്എൻഎൽ മാനേജിങ് ഡയറക്ടർ ശ്രീവാസ്തവ പറയുന്നു. ഫോർജി ലെവലിലുള്ള അതിവേഗ വൈഫൈയായിരിക്കും ഏർപ്പെടുത്തുക. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 60,000-ഓളം വൈഫൈ സ്‌പോട്ടുകൾ ഏർപ്പെടുത്തും.