- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം അവസാനിച്ചാലും മൂന്ന് ദിവസത്തേക്ക് മോദി മരിക്കില്ല! താമസിക്കുന്നത് അണുബോംബുകളെയും ഭൂകമ്പങ്ങളെയും വരെ അതിജീവിക്കാൻ കെൽപ്പുള്ള ഹോട്ടൽ റൂമിൽ; ലോകത്തെ ഏറ്റവും സുരക്ഷിതമായ വാസസ്ഥലത്തിന്റെ കഥ
ജറുസലേം: ലോകത്തെ ഏറ്റവും ശക്തിയും കൂർമ്മ ബുദ്ധിയും കാര്യശേഷിയുമുള്ള ജനസമൂഹം ഏതെന്ന് ചോദിച്ചാൽ യഹൂദരെന്ന് ഉത്തരം നൽകാൻ അനേകം പേരുണ്ടാകും. അത്രയ്ക്ക് ശക്തിയുള്ള ജനസമൂഹമാണ് യഹൂദന്മാർ. ഇസ്രയേൽ എന്ന യഹൂദ രാഷ്ട്രവുമായി കൈകോർത്ത് മുന്നോട്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജറുസലേമിൽ എത്തിയത്. ഊഷ്മളമായ സ്വീകരണം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ലോകത്ത് അതിശക്തരായ വ്യക്തികൾ താമസിക്കുന്ന ഹോട്ടൽ മുറിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി താമസിക്കുന്നതും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടൽ മുറിയിലാണ് മോദി താമസിക്കുന്നത്. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാൻ സാധിക്കുന്നതാണ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറി. ഹോട്ടൽ മുഴുവൻ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകൾ ഉണ്ടാകില്ല. അതായത്, ഈ ദിവസങ്ങളിൽ എത്രവലിയ അപകടം ഉണ്ടായാലും അത് ഇന്ത്യൻ പ്രധാനമ
ജറുസലേം: ലോകത്തെ ഏറ്റവും ശക്തിയും കൂർമ്മ ബുദ്ധിയും കാര്യശേഷിയുമുള്ള ജനസമൂഹം ഏതെന്ന് ചോദിച്ചാൽ യഹൂദരെന്ന് ഉത്തരം നൽകാൻ അനേകം പേരുണ്ടാകും. അത്രയ്ക്ക് ശക്തിയുള്ള ജനസമൂഹമാണ് യഹൂദന്മാർ. ഇസ്രയേൽ എന്ന യഹൂദ രാഷ്ട്രവുമായി കൈകോർത്ത് മുന്നോട്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജറുസലേമിൽ എത്തിയത്. ഊഷ്മളമായ സ്വീകരണം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ലോകത്ത് അതിശക്തരായ വ്യക്തികൾ താമസിക്കുന്ന ഹോട്ടൽ മുറിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി താമസിക്കുന്നതും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടൽ മുറിയിലാണ് മോദി താമസിക്കുന്നത്.
ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാൻ സാധിക്കുന്നതാണ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറി. ഹോട്ടൽ മുഴുവൻ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകൾ ഉണ്ടാകില്ല. അതായത്, ഈ ദിവസങ്ങളിൽ എത്രവലിയ അപകടം ഉണ്ടായാലും അത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബാധിക്കില്ലെന്നത് തീർച്ച.
മോദിക്കും പ്രതിനിധി സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചത്. മോദിയും സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് വിദേശകാര്യ പ്രതിനിധികളുമാണ് ഹോട്ടലിൽ താമസിക്കുന്നത്. മോദി ലോകത്തെ അതിശക്തനായ നേതാവാണെന്ന് പറയുന്ന ഇസ്രയേൽ അധികൃതർ അദ്ദേഹത്തിന് അതിവിപുലമായ സൗകര്യം തന്നെയാണ് ഒരുക്കി നൽകിയതും. മോദിക്ക് എല്ലാവവിധ സൗകര്യങ്ങളും ഒരുക്കിയെന്ന് കിങ് ദാവീദ് ഹോട്ടൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഷെൽഡോൺ റിറ്റ്സ് പറയുന്നു.
ക്ലിന്റൺ, ബുഷ്, ഒബാമ, ട്രംപ് എന്നിങ്ങനെയുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കെല്ലാം തങ്ങൾ ആതിഥേയം അരുളിയിട്ടുണ്ട്. ഇപ്പോൾ നരേന്ദ്ര മോദിക്കും ആതിഥേയം അരുളുന്നുവെന്നും റിറ്റ്സ് പറഞ്ഞു. മോദിയുടെ സസ്യാഹാര ഭക്ഷണശീലത്തെ ബഹുമാനിച്ചുകൊണ്ട് മുറിക്കുള്ളിൽ തന്നെ പ്രത്യേക അടുക്കള അടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വേണ്ടി ഗുജറാത്തി ഭക്ഷണമാണ് ഹോട്ടലിൽ ക്രമീകരിച്ചിരിക്കുന്നതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനുള്ള ഏതാണ്ട് എല്ലാ ചേരുവകളും ലഭിച്ചിട്ടുണ്ട്.
യഹൂദ ഭക്ഷണനിയമത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നവയാണ് എല്ലാ ചേരുവകളും. എന്തെന്നാൽ ഹോട്ടലിൽ ഇത് പ്രകാരമാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അതിനാൽ യഹൂദ ഭക്ഷണനിയമത്തിന്റെ ചട്ടങ്ങൾ പാലിക്കാത്ത ചില ചേരുവകൾ മാത്രമാണ് ഒഴിവാക്കിയിട്ടുണ്ടെന്നും ഹോട്ടൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ സേനയുള്ള രാജ്യമെന്ന പ്രത്യേകതയുള്ള രാജ്യമാണ് ഇസ്രയേൽ. ഫലസ്തീനുമായി എല്ലാ സമയവും സംഘർഷമാണെങ്കിലും ഭീകരാക്രണമങ്ങൾ ഇസ്രയേലിനെ ബാധിക്കാറില്ല. അത്തരം അക്രമണങ്ങൾ ഉണ്ടാകും മുമ്പ്തന്നെ നീക്കം തടയാനുള്ള സൗകര്യങ്ങൾ ഈ യഹൂദ രാഷ്ട്രത്തിനുണ്ട്. അത് പ്രകാരമുള്ള അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കി നൽകിയിരിക്കുന്നത്.
അടുത്തിടെ കിങ് ദാവീദ് ഹോട്ടലിൽ താമസിച്ചത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. പ്രമുഖ ആയുധകമ്പനി എൽബിറ്റ് സിസ്റ്റംസിന്റെ തലവൻ മൈക്കൽ ഫെഡർമാന്റെ ഉടമസ്ഥതയിലുള്ളതാണു ഹോട്ടൽ. അതുകൊണ്ട് തന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിൽ ഏറ്റവും അധികം നേട്ടം കൊയ്യുന്നത്് കിങ് ദാവീദ് ഹോട്ടലിന്റെ ഉടമ തന്നെയാകുമെന്നാണ് വിലയിരുത്തൽ. 1931ലാണ് ഈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. ഇസ്രയേൽ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനവും ഈ ഹോട്ടലിനുണ്ട്. ഈ ഹോട്ടലിൽ ബോംബ് വെച്ച് 27 ബ്രിട്ടീഷുകാരെയും 41 ഫലസ്തീൻകാരെയും 17 യഹൂദരെയും സയണിസ്റ്റുകൾ വധിച്ചു സംഭവം ചരിത്രത്തിൽ നിർണായകായിരുന്നു.
ഇന്ത്യയുമായി മൂന്നു ബില്ല്യൻ ഡോളറിന്റെ കരാർ ഉടൻ ഒപ്പുവച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നരേന്ദ്ര മോദിയുടെ സന്ദർശനം മൂന്നു ബില്ല്യൻ ഡോളറിന്റെ ഈ കരാറിന് വേണ്ടി കൂടിയായിരുന്നെന്ന് ഇസ്രയേൽ വക്താക്കൾ പറയുന്നു. ഇസ്രയേലുമായി ചേർന്ന് മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ സിസ്റ്റം വികസിപ്പിക്കാനുള്ള പദ്ധതിയും നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെയാണ് മോദിക്ക് ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹോട്ടൽ മുറിയും ഒരുക്കുന്നതിന് പിന്നിലെ ഇസ്രയേൽ രാഷ്ട്രീയം.