- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ട്രാൻസാക്ഷനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർധിച്ചുവരുന്നുണ്ട്; ലോകബാങ്കിന്റെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു; പൗരന്മാരുടെ കഠിധ്വാനത്തിന്റെ ഫലമാണത്; നോട്ട് അസാധുവാക്കലിനെ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങൾക്കു നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി മൻ കി ബാത്തിൽ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ടുകളെ ക്ഷമയോടെ സ്വീകരിച്ച ജനങ്ങളോടു നന്ദി പറയുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നടപടിയെ സ്വീകരിക്കുകയും വഴിതെറ്റിക്കാനെത്തിയവർക്കു നല്ല മറുപടി നൽകുകയും ചെയ്ത ജനങ്ങൾ അഭിനന്ദനമർഹിക്കുന്നെന്നും മോദി പറഞ്ഞു. മൻ കി ബാത്തിന്റെ ഇരുപത്തേഴാം പതിപ്പായിരുന്നു ഇത്. ശ്രോതാക്കൾക്കു ക്രിസ്മസ് ആശംസകൾ നേർന്നാണ് മോദി പ്രസംഗം തുടങ്ങിയത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണിത്. ക്രിസ്തു പാവപ്പെട്ടർക്കു വേണ്ടി ത്യാഗം ചെയ്യുക മാത്രമല്ല ചെയ്തത്. പാവങ്ങളുടെ ത്യാഗത്തെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഇന്ന് അടൽ ബിഹാരി വാജ്‌പേയിയുടെ പിറന്നാൾ കൂടിയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കാഷ്‌ലെസ് ഇടപാടുകളുടെ തോത് രാജ്യവ്യാപകമായി വർധിച്ചു. ഇരുനൂറു മുതൽ മുന്നൂറു ശതമാനം വരെയാണ് വർധന. ഓൺലൈൻ സാമ്പത്തിക ഇ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ടുകളെ ക്ഷമയോടെ സ്വീകരിച്ച ജനങ്ങളോടു നന്ദി പറയുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നടപടിയെ സ്വീകരിക്കുകയും വഴിതെറ്റിക്കാനെത്തിയവർക്കു നല്ല മറുപടി നൽകുകയും ചെയ്ത ജനങ്ങൾ അഭിനന്ദനമർഹിക്കുന്നെന്നും മോദി പറഞ്ഞു. മൻ കി ബാത്തിന്റെ ഇരുപത്തേഴാം പതിപ്പായിരുന്നു ഇത്.
ശ്രോതാക്കൾക്കു ക്രിസ്മസ് ആശംസകൾ നേർന്നാണ് മോദി പ്രസംഗം തുടങ്ങിയത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണിത്. ക്രിസ്തു പാവപ്പെട്ടർക്കു വേണ്ടി ത്യാഗം ചെയ്യുക മാത്രമല്ല ചെയ്തത്. പാവങ്ങളുടെ ത്യാഗത്തെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഇന്ന് അടൽ ബിഹാരി വാജ്‌പേയിയുടെ പിറന്നാൾ കൂടിയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി കാഷ്‌ലെസ് ഇടപാടുകളുടെ തോത് രാജ്യവ്യാപകമായി വർധിച്ചു. ഇരുനൂറു മുതൽ മുന്നൂറു ശതമാനം വരെയാണ് വർധന. ഓൺലൈൻ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഡിജിറ്റൽ ട്രാൻസാക്ഷനെപ്പറ്റിയുമുള്ള അവബോധം ജനങ്ങളിൽ വർധിച്ചുവരുന്നുണ്ട്. ഡിജിറ്റൽ ബാങ്കിങ് പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു പദ്ധതികളും മോദി പ്രഖ്യാപിച്ചു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമായി ഡിജി ധൻ വ്യാപാർ യോജന, ലക്കി ഗ്രഹക് യോജന എന്നിവയാണ് പ്രഖ്യാപിച്ചത്. പാവപ്പെട്ടവർക്കും ചെറിയ വരുമാനക്കാർക്കും ഉപകാരപ്രദമാണ് പുതിയ പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകബാങ്കിന്റെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. പൗരന്മാരുടെ കഠിധ്വാനത്തിന്റെ ഫലമാണത്. രാജ്യമെങ്ങപം കള്ളപ്പണക്കാർ പിടിയിലാകുന്നുണ്ട്. സാധാരണക്കാർ നൽകുന്ന വിവരമനുസരിച്ചാണിത്. പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനെതിരെ പലയിടത്തുനിന്നും ചോദ്യങ്ങളുയരുന്നുണ്ട്. പക്ഷേ അഴിമതിയിൽ മുങ്ങിയവരെ പിടികൂടാൻ തന്നെയാണ് തീരുമാനമെന്നും മോദി പറഞ്ഞു.



