- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹ്യങ്കയിൽ കൊലചെയ്യപ്പെടുന്ന മുസ്ലീമുകൾക്കു വേണ്ടി മോദി ശബ്ദം ഉയർത്തുമോ ? ചൈനയിൽ നിന്നും ഇറങ്ങിയ മോദിക്ക് വമ്പൻ സ്വീകരണം ഒരുക്കി മ്യാന്മാർ; നാളെ സൂകിയുമായുള്ള കൂടിക്കാഴ്ചയിൽ മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നവരെ കുറിച്ചുള്ള ആശങ്കകൾ പങ്ക് വെയ്ക്കുമോ എന്ന് അറിയാൻ ഉറ്റ്നോക്കി ലോകം
യാങ്കൂൺ: ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറിലെത്തി. ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ ആദ്യ മ്യാന്മർ സന്ദർശനമാണിത്. മോദിയെ മ്യാന്മർ പ്രസിഡന്റ് തു തിൻ ക്വ സ്വീകരിച്ചു. സുരക്ഷ, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോദിയുടെ മ്യാന്മർ സന്ദർശനം. നേരത്തെ 2014ൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഇതിന് മുൻപ് മോദി മ്യാന്മറിൽ എത്തിയത്. ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ ആദ്യ മ്യാന്മർ സന്ദർശനമാണിത്. സുരക്ഷ, ഭീകരവിരുദ്ധ മുന്നേറ്റം തുടങ്ങിയ മേഖലയിൽ മ്യാന്മറുമായുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദർശനം. 2014 ൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി മുൻപ് മ്യാന്മറിലെത്തിയിട്ടുള്ളത്. രണ്ടു ദിവസം ഇവിടെ ചെലവഴിക്കുന്ന മോദി ഏഴിനു നാട്ടിലേക്കു മടങ്ങും. മ്യാന്മർ പ്രസിഡന്റ് യു തിൻ ക്വ, മ്യാന്മർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ ഓങ് സാൻ സൂചി തുടങ്ങിയവരുമായി മോദി ചർച്ച നടത്തും. മ്യാന്മർ പ്രസിഡന്റ് ഒരുക്കുന്ന വിരുന്നി
യാങ്കൂൺ: ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറിലെത്തി. ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ ആദ്യ മ്യാന്മർ സന്ദർശനമാണിത്. മോദിയെ മ്യാന്മർ പ്രസിഡന്റ് തു തിൻ ക്വ സ്വീകരിച്ചു. സുരക്ഷ, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോദിയുടെ മ്യാന്മർ സന്ദർശനം. നേരത്തെ 2014ൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഇതിന് മുൻപ് മോദി മ്യാന്മറിൽ എത്തിയത്.
ഉഭയകക്ഷി ചർച്ചകൾക്കായി മോദിയുടെ ആദ്യ മ്യാന്മർ സന്ദർശനമാണിത്. സുരക്ഷ, ഭീകരവിരുദ്ധ മുന്നേറ്റം തുടങ്ങിയ മേഖലയിൽ മ്യാന്മറുമായുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദർശനം. 2014 ൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി മുൻപ് മ്യാന്മറിലെത്തിയിട്ടുള്ളത്.
രണ്ടു ദിവസം ഇവിടെ ചെലവഴിക്കുന്ന മോദി ഏഴിനു നാട്ടിലേക്കു മടങ്ങും. മ്യാന്മർ പ്രസിഡന്റ് യു തിൻ ക്വ, മ്യാന്മർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ ഓങ് സാൻ സൂചി തുടങ്ങിയവരുമായി മോദി ചർച്ച നടത്തും. മ്യാന്മർ പ്രസിഡന്റ് ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും.
അഭയാർഥികളായി ഇന്ത്യയിലെത്തിയിരിക്കുന്ന റോഹിൻഗ്യ മുസ്‌ലിംകളെ മ്യാന്മറിലേക്കു തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനിടെയാണ് ഈ സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. മ്യാന്മറിൽ വ്യാപക വംശീയ അതിക്രമം നടക്കുന്നുവെന്നും തിരിച്ചയയ്ക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് റോഹിൻഗ്യ മുസ്‌ലിംകൾ സുപ്രീം കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയ്ക്കു മുൻപ് വിശദീകരണം നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം
വ്യാപാരം, നിക്ഷേപം, തീവ്രവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ മ്യാന്മറുമായുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. മ്യാന്മറിലെ റോഹിങ്ക്യ വംശജരുടെ അനധികൃത കുടിയേറ്റവും നേതാക്കളുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ 40,000 റോഹിങ്ക്യൻ മുസ്ലീങ്ങൾ അനധികൃത കുടിയേറ്റക്കാരായി കഴിയുന്നതായാണ് കണക്കുകൾ.