- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
101 ഫോട്ടോകൾ അപ്ലോഡ് ചെയ്ത പ്രധാനമന്ത്രിക്കുള്ളത് 6.9 മില്യൺ ഫോളോവേഴ്സ്; ഇൻസ്റ്റാഗ്രാമിലും മോദി തരംഗം; പിന്നിലാക്കുന്നത് അമേരിക്കൻ പ്രസിഡന്റിനെ; സോഷ്യൽ മീഡിയയിൽ മോദിയുടെ മറ്റൊരു നേട്ടം ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന നേതാവാണു മോദി. എന്നാൽ, അദ്ദേഹം ആരെയും 'ഫോളോ' ചെയ്യുന്നില്ല. യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്. 6.9 മില്യൺ ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (78 ലക്ഷം) ഫ്രാൻസിസ് മാർപാപ്പയുമാണു (49 ലക്ഷം) തൊട്ടടുത്ത സ്ഥാനങ്ങളിൽ. മോദിക്കു ഫേസ്‌ബുക്കിൽ 4.3 കോടിയും ട്വിറ്ററിൽ 3.6 കോടിയും ആരാധകരുണ്ട്. ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ നേട്ടമുണ്ടായത് ഇന്ത്യൻ പ്രധാനമന്ത്രിക്കായിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന താരമായി നരേന്ദ്ര മോദി. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഗൂഗിൾ പ്ലസ് എന്നിവയിലും മോദി നേട്ടമുണ്ടാക്കിയിരുന്നു. മോദി ആപ്പിനും വ്യാപക അംഗീകാരം കിട്ടി. ഇതിന് പിന്നാലെയാണ് ഫോട്ടോ ഷെയറിങ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന നേതാവാണു മോദി. എന്നാൽ, അദ്ദേഹം ആരെയും 'ഫോളോ' ചെയ്യുന്നില്ല.
യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്. 6.9 മില്യൺ ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (78 ലക്ഷം) ഫ്രാൻസിസ് മാർപാപ്പയുമാണു (49 ലക്ഷം) തൊട്ടടുത്ത സ്ഥാനങ്ങളിൽ. മോദിക്കു ഫേസ്‌ബുക്കിൽ 4.3 കോടിയും ട്വിറ്ററിൽ 3.6 കോടിയും ആരാധകരുണ്ട്.
ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ നേട്ടമുണ്ടായത് ഇന്ത്യൻ പ്രധാനമന്ത്രിക്കായിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന താരമായി നരേന്ദ്ര മോദി. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഗൂഗിൾ പ്ലസ് എന്നിവയിലും മോദി നേട്ടമുണ്ടാക്കിയിരുന്നു. മോദി ആപ്പിനും വ്യാപക അംഗീകാരം കിട്ടി. ഇതിന് പിന്നാലെയാണ് ഫോട്ടോ ഷെയറിങ് സൈറ്റായ ഇൻസ്റ്റഗ്രാമിലും ഒന്നാമനാകുന്നത്.