- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി-കെജ്രിവാൾ പോര് അടുത്തെങ്ങും അവസാനിക്കില്ലേ? പിണറായിയുടെ അടക്കം കൈയിൽ കുലുക്കി സംസാരിച്ച മോദി കെജ്രിവാളിനെ മാത്രം വേണ്ടത്ര ഗൗനിച്ചില്ല; പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരെ മോദി സ്വീകരിക്കുന്ന വീഡിയോയിൽ പരിഭവം വ്യക്തം
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ശത്രുത എത്രത്തോളം വലുതാണെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. ഇരുവരും തമ്മിലുള്ള ശത്രുത എത്രത്തോളം വലുതാണെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഇന്നു കണ്ടത്.രാഷ്ട്രീയരംഗത്ത് പരസ്പരം ആരോപണം നടത്തുമ്പോഴും പൊതുവേദികളിലും കൂടിക്കാഴ്‌ച്ചകളിലും മറ്റും അത് പ്രകടമാക്കാത്തവരാണ് നേതാക്കൾ. എന്നാൽ ഇതിന് അപവാദമാണ് തങ്ങളെന്ന കെജ്രിവാളും മോദിയും ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.ശനിയാഴ്‌ച്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലെ കാഴ്‌ച്ചയാണ് ഇതിന് അവസാന ഉദാഹരണം. യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരുടെ അടുത്തെത്തി പ്രത്യേകം അഭിസംബോധന ചെയ്യുകയാണ് മോദി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽപ്പടെ എല്ലാവർക്കുംകൈകൊടുത്തും കുശലം പറഞ്ഞും പുഞ്ചിരിയോടെ മോദി വരവേൽക്കുന്നു. കെജ്രിവാളിന്റെ അടുത്തെത്തിയപ്പോൾ മോദിയുടെ മുഖഭാവം മാറി. അൽപ്പം ഗൗരവം. കെജ്രിവാൾ മോദിയോട് നമസ്തേ പറയുന്നു.വന്നു പോയി എന്ന
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ശത്രുത എത്രത്തോളം വലുതാണെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. ഇരുവരും തമ്മിലുള്ള ശത്രുത എത്രത്തോളം വലുതാണെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഇന്നു കണ്ടത്.രാഷ്ട്രീയരംഗത്ത് പരസ്പരം ആരോപണം നടത്തുമ്പോഴും പൊതുവേദികളിലും കൂടിക്കാഴ്‌ച്ചകളിലും മറ്റും അത് പ്രകടമാക്കാത്തവരാണ് നേതാക്കൾ. എന്നാൽ ഇതിന് അപവാദമാണ് തങ്ങളെന്ന കെജ്രിവാളും മോദിയും ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.ശനിയാഴ്‌ച്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലെ കാഴ്‌ച്ചയാണ് ഇതിന് അവസാന ഉദാഹരണം.
യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരുടെ അടുത്തെത്തി പ്രത്യേകം അഭിസംബോധന ചെയ്യുകയാണ് മോദി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽപ്പടെ എല്ലാവർക്കുംകൈകൊടുത്തും കുശലം പറഞ്ഞും പുഞ്ചിരിയോടെ മോദി വരവേൽക്കുന്നു. കെജ്രിവാളിന്റെ അടുത്തെത്തിയപ്പോൾ മോദിയുടെ മുഖഭാവം മാറി. അൽപ്പം ഗൗരവം. കെജ്രിവാൾ മോദിയോട് നമസ്തേ പറയുന്നു.വന്നു പോയി എന്ന മട്ടിൽ ഒരു ഹസ്തദാനത്തിലും നമസ്‌തെ പറച്ചിലിലുമൊതുക്കി ഇരുവരും തമ്മിലുള്ള അഭിസംബോധന.
കെജ്രിവാളിനും തനിക്കുമിടയിലെ പ്രശ്‌നങ്ങൾ അത്ര വേഗം അവസാനിക്കുന്ന ഒന്നല്ലെന്നതിന്റെ തെളിവായിരുന്നു നേതാക്കളുടെ അപ്പോഴത്തെ മുഖഭാവം.കെജ്രിവാളിന്റെ അടുത്തുനിന്നും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ ഗൗരവം വെടിഞ്ഞ് പുഞ്ചിരിക്കുന്ന മോദിയെ ആണ് വീഡിയോയിൽ കാണുന്നത്. കെജ്രിവാളിനോട് മാത്രമാണ് തനിക്ക് പ്രശ്‌നമെന്ന് പറയാതെ പറയുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ശരീര ഭാഷ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ മോദിക്കെതിരെ കെജ്രിവാൾ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവർക്കുമിടയിലെ രാഷ്ട്രീയ പോര് മൂർദ്ധന്യ അവസ്ഥയിൽ എത്തിയത്. തെരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തരംകിട്ടിയപ്പോഴെല്ലാം മോദി കെജ്രിവാളിനെതിരെ ആഞ്ഞടിച്ചു. മോദിയെ പ്രതിരോധിക്കാനും ആക്രമിക്കാനുമുള്ള ഒരുവസരവും കെജ്രിവാളും വിട്ടുകളഞ്ഞില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇവരുടെ വാക്പോര് എല്ലാവരും കണ്ടതാണ്.

മോദി തരംഗം നിലനിൽക്കുമ്പോൽ തന്നെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ എല്ലാ പ്രചരണ തന്ത്രങ്ങളും മറികടന്ന് കെജ്രിവാളിന്റെ ആംആദ്മി പാർട്ടി 70ൽ 67 സീറ്റും നേടി അധികാരത്തിലെത്തുകയും ചെയ്തു.
ഡൽഹിയിൽ ചരിത്രം കുറിച്ച് അധികാരത്തിലേറിയപ്പോൾ മോദിക്കെതിരായ ആക്രമണം കെജ്രിവാൾ ഒന്നുകൂടി ശക്തമാക്കി. സംസ്ഥാനം ഭരിക്കാൻ മോദി സർക്കാർ അനുവദിക്കുന്നില്ലെന്നാണ് കെജ്രിവാളിന്റെ നിരന്തര പരാതി. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ പ്രതികാരം തീർക്കാനാണ് മോദിയുടെയും ബിജെപിയുടേയും ശ്രമമെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന ആരോപണവുമായി കെജ്രിവാളിന്റെ ആംആദ്മി പാർട്ടി രംഗത്ത് വന്നിരുന്നു.



