- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകൽച്ചയിലും അടുത്ത് അയൽക്കാർ; കസാഖിസ്ഥാനിൽ നരേന്ദ്ര മോദി -നവാസ് ഷെറീഫ് കൂടിക്കാഴ്ച; ചൈനീസ് പ്രസിഡന്റുമായും ചർച്ച
. ഡൽഹി:അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച.കസാഖിസ്ഥാനിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കണ്ടുമുട്ടിയത്. കസാഖിസ്ഥാൻ സന്ദർശിക്കുന്ന മോദി പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവുമായി ചർച്ച നടത്തിയ ശേഷം അസ്താന ഓപറ ഹൗസിലെ ലീഡേഴ്സ് ലോഞ്ചിൽ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കണ്ടുമുട്ടിയത്.തുടർന്ന് ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഷെരീഫിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോദി അന്വേഷിച്ചതായും അറിയുന്നു. ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായെത്തിയ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായും ചർച്ച നടത്തി.ഷാങ്ഹായ് സഹകരണ സമിതിയിൽ ഇപ്പോൾ നിരീക്ഷണ പദവി മാത്രമാണ് നിലവിലിപ്പോൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമുള്ളത്.
.
ഡൽഹി:അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച.കസാഖിസ്ഥാനിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കണ്ടുമുട്ടിയത്. കസാഖിസ്ഥാൻ സന്ദർശിക്കുന്ന മോദി പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവുമായി ചർച്ച നടത്തിയ ശേഷം അസ്താന ഓപറ ഹൗസിലെ ലീഡേഴ്സ് ലോഞ്ചിൽ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കണ്ടുമുട്ടിയത്.തുടർന്ന് ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഷെരീഫിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോദി അന്വേഷിച്ചതായും അറിയുന്നു.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായെത്തിയ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായും ചർച്ച നടത്തി.ഷാങ്ഹായ് സഹകരണ സമിതിയിൽ ഇപ്പോൾ നിരീക്ഷണ പദവി മാത്രമാണ് നിലവിലിപ്പോൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമുള്ളത്.