- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കൈനീട്ടിയപ്പോൾ മെർക്കൽ വീണ്ടും ഗൗനിക്കാതെ നീങ്ങി; രണ്ട് കൊല്ലം മുമ്പ് സംഭവിച്ച അതേ അബദ്ധം വീണ്ടും അവതരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി; പതാകകളുടെ മുമ്പിൽ നിന്നും കൈപിടിക്കാൻ ജർമൻ ചാൻസലർ ശ്രമിച്ചപ്പോൾ മുഖം വാടി ഇന്ത്യൻ പ്രധാനമന്ത്രി
ബെർലിൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം ലോക നേതാവാകുകയാണ്. വിദേശ സന്ദർശനങ്ങളും നയതന്ത്ര നീക്കങ്ങളുമെല്ലാം മോദി സ്ഥിരമായി നടത്തുന്നത് ഇതിന്് വേണ്ടിയാണ്. ഇത് ഏറെക്കുറെ ഫലം കാണുകയും ചെയ്തു. 2015 ലെ ജർമൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തിൽ ഹസ്തദാനത്തിനായി ജർമൻ ചാൻസലർ ആംഗല മെർക്കൽ നടന്നു നീങ്ങിയത് മോദിക്ക് ഏറെ ക്ഷീണമുണ്ടാക്കിയതായിരുന്നു. വീണ്ടും ഈ ചരിത്രം ആവർത്തിച്ചിരുന്നു. 2015ൽ പ്രധാനമന്ത്രി ആദ്യമായി ജർമനി സന്ദർശിച്ചപ്പോൾ ഇരുവരും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിനൊടുവിൽ ആംഗല മെർക്കലിന് പ്രധാനമന്ത്രി ഹസ്തദാനം നൽകാൻ ശ്രമിച്ചിരുന്നു എന്നാൽ അത് വകവെക്കാതെ ഇരുരാജ്യങ്ങളുടെയും പതാകയ്ക്കു മുന്നിൽ നിന്നു കൊണ്ട് കൈ കൊടുക്കാനായി മെർക്കൽ നടന്ന് നീങ്ങി. ഈ വീഡിയോ അന്ന് വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു. 2017ൽ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജർമൻ സന്ദർശനത്തിലും 2015ൽ നടന്നത് ആവർത്തിക്കുകയായിരുന്നു. കൈകൊടുക
ബെർലിൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം ലോക നേതാവാകുകയാണ്. വിദേശ സന്ദർശനങ്ങളും നയതന്ത്ര നീക്കങ്ങളുമെല്ലാം മോദി സ്ഥിരമായി നടത്തുന്നത് ഇതിന്് വേണ്ടിയാണ്. ഇത് ഏറെക്കുറെ ഫലം കാണുകയും ചെയ്തു. 2015 ലെ ജർമൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തിൽ ഹസ്തദാനത്തിനായി ജർമൻ ചാൻസലർ ആംഗല മെർക്കൽ നടന്നു നീങ്ങിയത് മോദിക്ക് ഏറെ ക്ഷീണമുണ്ടാക്കിയതായിരുന്നു. വീണ്ടും ഈ ചരിത്രം ആവർത്തിച്ചിരുന്നു.
2015ൽ പ്രധാനമന്ത്രി ആദ്യമായി ജർമനി സന്ദർശിച്ചപ്പോൾ ഇരുവരും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിനൊടുവിൽ ആംഗല മെർക്കലിന് പ്രധാനമന്ത്രി ഹസ്തദാനം നൽകാൻ ശ്രമിച്ചിരുന്നു എന്നാൽ അത് വകവെക്കാതെ ഇരുരാജ്യങ്ങളുടെയും പതാകയ്ക്കു മുന്നിൽ നിന്നു കൊണ്ട് കൈ കൊടുക്കാനായി മെർക്കൽ നടന്ന് നീങ്ങി. ഈ വീഡിയോ അന്ന് വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു. 2017ൽ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജർമൻ സന്ദർശനത്തിലും 2015ൽ നടന്നത് ആവർത്തിക്കുകയായിരുന്നു.
കൈകൊടുക്കാനായി തുനിഞ്ഞ പ്രധാനമന്ത്രിയെ ശ്രദ്ധിക്കാതെ ഇരു രാജ്യങ്ങളുടെയും പതാകയ്ക്ക് സമീപത്ത് നിന്ന് ഹസ്തദാനം ചെയ്യാൻ നടന്നു നീങ്ങുകയായിരുന്നു മെർക്കൽ. ഇത് മോദിക്ക് ക്ഷീണമായി. പിന്നീട് രാഷ്ട്ര പതാകകളുടെ അടുത്തുള്ള ഹസ്തദാനത്തിൽ മോദിയുടെ മുഖം വാടിയിരിക്കുന്നതും മാധ്യമങ്ങളിലെത്തി. ഇതോടെ രണ്ടാമത്തെ തവണയും പിഴ മോദിയുടേതായി ചിത്രീകരിച്ച് സോഷ്യൽ മീഡിയ വിഷയത്തെ സജീവമാക്കുകയാണ്. ജർമ്മനിയിൽ മോദിക്കുണ്ടായ തിരിച്ചടിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
മൈക്കിന് മുമ്പിൽ വച്ച് കൈ കൊടുക്കാനാണ് മെർക്കൽ തയ്യാറാകാത്തത്. പതാകകമൈക്കിന് മുന്നിൽ നിന്നു നടന്നുനീങ്ങിയ മെർക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇരുരാജ്യങ്ങളുടെയും പതാകകൾക്ക് മുമ്പിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ത്യയുടെയും ജർമനിയുടെയും പതാകകൾക്ക് പുറമെ യൂറോപ്യൻ യൂനിയന്റെ പതാക കൂടി ഉൾപ്പെടുന്ന ഭാഗത്തേക്കാണ് മെർക്കൽ മോദിയെ ക്ഷണിച്ചത്. അവിടെ നിന്നു കൈക്കൊടുത്ത മെർക്കൽ ഫോട്ടോ എടുക്കുന്നതിന് അവസരം നൽകുകയും ചെയ്തു. പക്ഷേ വൈറലായ വീഡിയോയിൽ മൈക്കിന് മുന്നിൽ നിന്നു കൈ കൊടുക്കാതെ നടന്നു നീങ്ങുന്ന മെർക്കലിനെ മാത്രമാണ് കാണിക്കുന്നത്. അവർ ശേഷം ഫോട്ടോ എടുക്കാൻ സൗകര്യമുള്ള പതാകകൾ തൊട്ടടുത്ത ഭാഗത്തേക്ക് പോകുന്നത് മിക്ക വീഡിയോകളിലും ഇല്ല. ഈ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
2015ൽ മോദി ജർമനിയിലെത്തിയപ്പോഴും സമാനമായ സംഭവം നടന്നിരുന്നു. ഇത്തവണയും മോദി അക്കാര്യം ഓർക്കാതെ മൈക്കിന് മുന്നിൽ വച്ച് ഹസ്തദാനത്തിന് ശ്രമിച്ചതാണ് തിരിച്ചടിയായതെന്നാണ് വിമർശനം. 2015ൽ മെർക്കൽ ഇത്തരം നടപടി സ്വീകരിച്ചത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ട്വിറ്ററിൽ മെർക്കലിനെതിരേ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.