- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മോദി,മോദി' ആർപ്പുവിളികളോടെ ബിജെപി അംഗങ്ങൾ; പാർട്ടിയുടെ മിന്നും വിജയത്തിന് ശേഷം സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; ഗാലറിയിൽ ഇരുന്ന വിദേശികളും ആർപ്പുവിളി കേട്ട് അന്തംവിട്ടു; ലോക്സഭയിൽ ഇന്ന് മോദി ഷോ
ന്യൂഡൽഹി: മുഖ്യ പ്രതിപക്ഷ പാർട്ടികളുടെയാകെ തകർച്ച കണ്ട അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകിയ മൈലേജ് ചില്ലറയല്ല. ലോക്സഭയിൽ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേശപ്പുറത്തടിച്ചും മോദി, മോദി വിളികളോടെയും ഗംഭീര വരവേൽപ്പാണ് പാർട്ടി എംപിമാർ നൽകിയത്. പ്രധാനമന്ത്രി വരുമ്പോൾ ഭാരത് മാതാ കീ ജയ് വിളിച്ച ബിജെപി അംഗങ്ങൾ മോദി ഇരിപ്പിടത്തിലെത്തിയതോടെ മോദി, മോദി എന്ന് ആർപ്പ് വിളിക്കുകയാരുന്നു.
ഇത്കണ്ട് സ്പീക്കർ ഓം ബിർല പുഞ്ചിരിക്കുകയും ചെയ്തു. അതേസമയം ഗ്യാലറിയിൽ ഇരുന്ന വിദേശികൾ പാർലമെന്റിലെ രംഗം കണ്ട് അന്തംവിടുകയും ചെയത്ു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്നതാണ് ഇന്നത്തെ പാർലമെന്റ് നടപടിയിലെ പ്രധാനം. ഉച്ചയ്ക്ക് ശേഷമാകും ഈ ബഡ്ജറ്റ് അവതരണം. ഭരണഘടന (പട്ടികവർഗ) ഉത്തരവ്(ഭേദഗതി) ബില്ലും അവതരിപ്പിക്കും. അതേസമയം റഷ്യ-യുക്രെയിൻ യുദ്ധ പ്രശ്നങ്ങളും രാജ്യത്തെ വർദ്ധിക്കുന്ന തൊഴിലില്ലായ്മയും പിഎഫ് നിരക്ക് കുറച്ചതും വിവിധ പ്രതിപക്ഷ കക്ഷികൾ അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 11 വരെ രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ നടന്നത്. എന്നാൽ, ഇത്തവണ കോവിഡ്-19 മായി ബന്ധപ്പെട്ട സ്ഥിതി മെച്ചപ്പെട്ടതിനാൽ ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ 11 മണി മുതൽ ഒരേസമയം നടക്കും.
മറുനാടന് മലയാളി ബ്യൂറോ