- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു; പ്രതിസന്ധികൾ 50 ദിവസത്തിനുള്ളിൽ പരിഹരിക്കാനാകും; കറൻസിരഹിത ഇടപാടുകൾ നടത്തണെന്ന് ആഹ്വാനം; പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; നോട്ട് അസാധുവാക്കലിൽ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്
ന്യൂഡൽഹി: നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനുള്ളിൽ പരിഹരിക്കാനാകുമെന്നും മൻ കി ബാത്ത് പരിപാടിയിൽ മോദി പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ സൈന്യത്തിനൊപ്പം നിൽക്കണം. രാജ്യം മുഴുവൻ അവർക്കൊപ്പം നിൽക്കുകയാണെങ്കിൽ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോദി പറഞ്ഞു. പൊതു പരീക്ഷകളിൽ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി പരിഹരിക്കാൻ കറൻസിരഹിത ഇടപാടുകൾ നടത്തണെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം. നോട്ട് അസാധുവാക്കിയതിൽ ജനത്തിനുണ്ടായ ബൂദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. രാജ്യതാത്പര്യത്തിനുവേണ്ടിയാണ് ഇത്തരമൊരു നടപടി. ചിലർ ഇപ്പോഴും
ന്യൂഡൽഹി: നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണമിടപാടുകളിലെ പ്രതിസന്ധികൾ 50 ദിവസത്തിനുള്ളിൽ പരിഹരിക്കാനാകുമെന്നും മൻ കി ബാത്ത് പരിപാടിയിൽ മോദി പറഞ്ഞു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ സൈന്യത്തിനൊപ്പം നിൽക്കണം. രാജ്യം മുഴുവൻ അവർക്കൊപ്പം നിൽക്കുകയാണെങ്കിൽ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോദി പറഞ്ഞു. പൊതു പരീക്ഷകളിൽ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി പരിഹരിക്കാൻ കറൻസിരഹിത ഇടപാടുകൾ നടത്തണെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം.
നോട്ട് അസാധുവാക്കിയതിൽ ജനത്തിനുണ്ടായ ബൂദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. രാജ്യതാത്പര്യത്തിനുവേണ്ടിയാണ് ഇത്തരമൊരു നടപടി. ചിലർ ഇപ്പോഴും വെളുപ്പിക്കുന്നതിനായി സാധാരണക്കാരെ ഉപയോഗിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ സന്ദേശമായ മാൻ കീ ബാത്തിൽ പറഞ്ഞു. ചില്ലറയാക്കലിന് സഹായിച്ച എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളും ഈ നീക്കത്തെ സഹായിച്ചിട്ടുണ്ടെന്നും അവർക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ കൈക്കൊണ്ടത് 70 വർഷമായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഒരു അസുഖത്തിനുള്ള ചികിത്സയാണ. അത് അത്ര ലളിതമല്ലെന്നറിയാമെന്നും. അതിനായി കുറഞ്ഞത് 50 ദിവസമെങ്കിലും കുറഞ്ഞതെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഇന്ന് നോക്കുന്നത് രാജ്യം എങ്ങിനെ ഈ പ്രതിസന്ധി മറികടക്കുമെന്നാണ്. ഇതിനായി ബിനാമി കൈമാറ്റത്തിനെതിരെയുള്ള നിയമവും പാസാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കറൻസിരഹിത സമൂഹമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മറ്റ് സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതിന് മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും. ദിവസവേതനം അടക്കമുള്ള കാര്യങ്ങൾ ബാങ്കുകൾ വഴിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. 100 ശതമാനം പണരഹിതമായ സമൂഹം ഉണ്ടായിരിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എത്രമാത്രം കുറയ്ക്കാൻ പറ്റുമെന്ന് നോക്കുമെന്നും അദ്ദേഹം മൻ കീ ബാത്തിൽ ജനങ്ങളോട് പറഞ്ഞു. എല്ലാ ബാങ്കുകൾക്കും ഇ വാലറ്റ് സൗകര്യമുണ്ട്. സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട്‌ഫോണുകളുടെ സഹായം പോലും ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസവേതനം ബാങ്ക് വഴി വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായികൾ അടക്കം പണമിടപാടുകൾ ഹൈടെക്ക് രീതിയിലാക്കണം.
സാമ്പത്തീക ബുധിമുട്ടുണ്ടായപ്പോൾ സൗജന്യമായി ഭക്ഷണവിതരണം നടത്തിയവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൽ ജവാന്മാർക്കൊപ്പം പങ്കെടുത്തത് സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷമായിരുന്നു ഇത്തവണയെന്നും പറഞ്ഞു. ജമ്മുകശ്മീരിലെ യുവാക്കൾ പഠനത്തിന് പ്രാധാന്യം നൽകുന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



