- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ പെർഫോമൻസ് ടാർജറ്റ് പത്തു ശതമാനം ഉയർത്തി പ്രധാനമന്ത്രി; റിപ്പോർട്ട് നൽകുന്നത് പ്ലാനിങ് കമ്മീഷന്; മോദി സിഇഒ ആയപ്പോൾ പണി പോകുമെന്ന് പേടിച്ച് മന്ത്രിമാർ
മന്ത്രിയായാൽ ചുമ്മാ ലോക്‌സഭാ മീറ്റിംഗുകളിൽ പങ്കെടുത്ത് ഉറങ്ങി അഞ്ചു കൊല്ലം തികച്ചാൽ മതിയെന്ന പതിവ് രീതിക്ക് വിരാമമിടാൻ ഉറച്ചാണ് പ്രധാനമന്ത്രി മോദി നീക്കങ്ങൾ നടത്തുന്നത്. തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ടാർജറ്റ് പത്ത് ശതമാനം ഉയർത്തിയത് അതിന്റെ ഭാഗമായാണ്. അവരവരുടെ മേഖലകളിലെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനാണ് 10 ശതമാന

മന്ത്രിയായാൽ ചുമ്മാ ലോക്‌സഭാ മീറ്റിംഗുകളിൽ പങ്കെടുത്ത് ഉറങ്ങി അഞ്ചു കൊല്ലം തികച്ചാൽ മതിയെന്ന പതിവ് രീതിക്ക് വിരാമമിടാൻ ഉറച്ചാണ് പ്രധാനമന്ത്രി മോദി നീക്കങ്ങൾ നടത്തുന്നത്. തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ടാർജറ്റ് പത്ത് ശതമാനം ഉയർത്തിയത് അതിന്റെ ഭാഗമായാണ്. അവരവരുടെ മേഖലകളിലെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനാണ് 10 ശതമാനം ടാർജറ്റ് നിർബന്ധിതമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഈ ലക്ഷ്യം നേടിയിരിക്കണം. മന്ത്രിമാരുടെ പ്രവർത്തങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും മോദി ആവിഷ്‌ക്കിരിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനുള്ള ചുമതല പ്ലാനിങ് കമ്മീഷനാണ്. പിന്നീട് ഈ ചുമതല തിങ്ക് ടാങ്കിന് നൽകാനാണ് ഉദ്ദേശിക്കുന്നത്.
സർക്കാർ നിലവിൽ തിങ്ക് ടാങ്കിന് രൂപം നൽകിയിരിക്കുന്നു. ഇതിന്റെ ധർമങ്ങളെ സംബന്ധിച്ച ചില തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ നൂതന പദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്വാച്ച് ഭാരത് തുടങ്ങിയവ നടപ്പാക്കുന്നത് നിരീക്ഷിക്കുക അത്തരത്തിലുള്ള ഫംക്ഷനുകളിലൊന്നാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് പതിവായി നൽകേണ്ട ചുമതലയും തിങ്കടാങ്കിൽ നിക്ഷിപ്തമാണ.്
ഈ സാമ്പത്തിക വർഷത്തോടെ അതായത് 2015 മാർച്ചോടെ നിലവിലുള്ള ഇൻഫ്രാസ്ട്രക്ചറിൽ 10 ശതമാനം വർധനവുണ്ടാക്കണമെന്നാണ് മോദി മന്ത്രിമാരോട് നിർദേശിച്ചിരിക്കുന്നത്. ഫിസിക്കൽ ഇൻഫാസ്ട്രക്ചറും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ പകുതി ഗ്രാമങ്ങളിൽ മൊബൈൽ സർവീസുകൾ, നിലവിലെ സാക്ഷരതാ നിലവാരമായ 72 ശതമാനത്തെ 80 ശതമാനമായി വർധിപ്പിക്കൽ, ഉന്നതവിദ്യാഭ്യാസം ഇന്നത്തെ 17 ശതമാനത്തിൽ നിന്ന് 19ശതമാനമായി വർധിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയം ഈ കാലയളവിൽ 7700 കിലോമീറ്റർ റോഡ് കൂടുതലായി വികസിപ്പിക്കണം. എന്നാൽ മന്ത്രാലയം 7000 കിലോമീറ്ററെന്ന ടാരജറ്റായിരുന്നു സമർപ്പിച്ചിരുന്നത്. അതുപോലെത്തന്നെ റെയിൽ വേ മന്ത്രി സദാനന്ദ ഗൗഡ 300 കിലോമീറ്റർ പുതിയ റെയിൽപാതയിടുമെന്നായിരുന്നു പദ്ധതി സമർപ്പിച്ചിരുന്നത്. എന്നാൽ മോദി അത് 500 കിലോമീറ്ററാക്കി ഉയർത്തിയിരിക്കുകയാണ്. ഇതു പോലെത്തന്നെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും ഷിപ്പിങ് മിനിസ്റ്ററിയുടെയും ടാർജറ്റുകളും ഉയർത്തിയിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് ഒരു കേന്ദ്രമന്ത്രി ഇതിനെക്കുറിച്ച് പറഞ്ഞത്. ഇതു മൂലം മന്ത്രിമാരിലും ഉദ്യോഗസ്ഥന്മാരിലും സമ്മർദമേറുമെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇതിലൂടെ തങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി വെളിപ്പെടുത്തുന്നു. മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്താൻ ഒരു ടെപ്ലേറ്റ് പ്രിപ്പയർ ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്ലാൻ പാനൽ സെക്രട്ടറി സിന്ധുഷ്രീ ഖുല്ലറോട് ആവശ്യപ്പെട്ടിട്ടുണ്ട.് മറ്റു യൂണിറ്റുകളിൽ നിന്നുള്ള സ്റ്റാഫുകളെ കൂടി ഉൾപ്പെടുത്തി പാനലിന്റെ മോണിറ്ററിങ് ഡിവിഷനുകളെ ശക്തിപ്പെടുത്താനും പദ്ധതികൾ തയ്യാറാവുന്നുണ്ട്.
Graphic Courtesy: Hindustan Times

