- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനന്ദി ബെന്നിനെ ബലിയാടാക്കിയെന്ന് രാഹുൽ ഗാന്ധി; പ്രശ്നങ്ങൾക്ക് കാരണം നരേന്ദ്ര മോദിയുടെ 13 വർഷത്തെ ഭരണം; ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്; പട്ടേൽ സമുദായക്കാരനെ പകരക്കാരനാക്കി ജനപിന്തുണ തിരിച്ചു പിടിക്കാൻ ബിജെപി
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് അധികം കാലം ബാക്കിയില്ലെന്നിരിക്കേ ദളിത് പ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആനന്ദി ബെൻ പട്ടേലിന്റെ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ആനന്ദി ബെന്നിനെ ബലിയാടാക്കിയെന്ന് പറഞ്ഞ് പട്ടേൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ആനന്ദിബെൻ പട്ടേൽ ബിജെപിയുടെ ബലിയാടാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബലിയാടിന്റെ ത്യാഗം ബിജെപിയെ രക്ഷിക്കില്ല. നരേന്ദ്ര മോദിയുടെ 13 വർഷത്തെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങളുടെ കാരണമെന്നും രാഹുൽ ആരോപിച്ചു. ഇന്നലെയണ് ആനന്ദി ബെൻപട്ടേൽ രാജിവച്ചത്. അതേസമയം ആംആദ്മി പാർട്ടിക്കു ഗുജറാത്തിൽ ലഭിക്കുന്ന പിന്തുണയെ ബിജെപി പേടിക്കുന്നതിന്റെ തെളിവാണ് ആനന്ദിബെൻ പട്ടേലിന്റെ രാജിയെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം. ആനന്ദിബെൻ പട്ടേൽ രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി നര
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് അധികം കാലം ബാക്കിയില്ലെന്നിരിക്കേ ദളിത് പ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആനന്ദി ബെൻ പട്ടേലിന്റെ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ആനന്ദി ബെന്നിനെ ബലിയാടാക്കിയെന്ന് പറഞ്ഞ് പട്ടേൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ആനന്ദിബെൻ പട്ടേൽ ബിജെപിയുടെ ബലിയാടാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബലിയാടിന്റെ ത്യാഗം ബിജെപിയെ രക്ഷിക്കില്ല. നരേന്ദ്ര മോദിയുടെ 13 വർഷത്തെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങളുടെ കാരണമെന്നും രാഹുൽ ആരോപിച്ചു.
ഇന്നലെയണ് ആനന്ദി ബെൻപട്ടേൽ രാജിവച്ചത്. അതേസമയം ആംആദ്മി പാർട്ടിക്കു ഗുജറാത്തിൽ ലഭിക്കുന്ന പിന്തുണയെ ബിജെപി പേടിക്കുന്നതിന്റെ തെളിവാണ് ആനന്ദിബെൻ പട്ടേലിന്റെ രാജിയെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം. ആനന്ദിബെൻ പട്ടേൽ രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്റെയും താൽപര്യങ്ങളെ ആശ്രയിച്ചാകും തീരുമാനം. നേതൃമാറ്റത്തിനൊപ്പം ദലിത്, പട്ടേൽ വിഭാഗങ്ങൾക്ക് പാർട്ടിയുമായുള്ള അകൽച്ച നീക്കാനുള്ള ശ്രമങ്ങളും ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിക്കഴിഞ്ഞു.
രാജിവച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയാണെങ്കിലും അതിന്റെ പ്രഹരമേറ്റത് പ്രധാനമന്ത്രിക്കും ബിജെപി ദേശീയ അധ്യക്ഷനുമാണ്. നരേന്ദ്ര മോദിയുടെ പിൻഗാമിയായി 2014ൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആനന്ദിബെൻ പട്ടേൽ, മോദിയുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ലെന്ന വിമർശനത്തോടെയാണ് സ്ഥാനമൊഴിയുന്നത്. സംവരണം ആവശ്യപ്പെട്ടു ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ ബിജെപിയുടെ വോട്ടുബാങ്കായ പട്ടേൽ സമുദായം നടത്തിയ സമരപരമ്പരയും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദലിത് പ്രക്ഷോഭവും കൈകാര്യം ചെയ്യുന്നതിൽ ആനന്ദിബെൻ പട്ടേൽ വീഴ്ചവരുത്തിയെന്ന ആക്ഷേപങ്ങളും ശക്തമായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാനി, ആരോഗ്യമന്ത്രി നിതിൻഭായ് പട്ടേൽ, മുതിർന്ന നേതാവ് സൗരഭ് പട്ടേൽ എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുള്ളത്. ആനന്ദീബെൻ പട്ടേലിനെ പഞ്ചാബ് ഗവർണറായി നിയമിച്ചേക്കും. ബിജെപിക്ക് സംസ്ഥാനത്തുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ആലോചനകളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. ശക്തനായ ഒരു നേതാവിന്റെ കീഴിൽ തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റുമെന്ന് ബിജെപി നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിധിൻഭായ് പട്ടേലിന്റെ പേര് ഉയർന്നുവരുന്നത്.
മെഹ്‌സാനയിൽനിന്നുള്ള നിയമസഭാ അംഗമായ നിധിൻ പട്ടേൽ നിലവിൽ സംസ്ഥാന ആരോഗ്യ മന്ത്രിയാണ്. മുതിർന്ന നേതാവുകൂടിയായ നിധിൻഭായ് പട്ടേൽ, സംവരണസമരം നയിക്കുന്ന പട്ടേൽ സമുദായത്തിനും പ്രിയങ്കരനാണ്. അകോടയിൽനിന്നുള്ള നിയമസഭാംഗം സൗരഭ് പട്ടേലിന്റെ പേരും മുഖ്യമന്ത്രിപദത്തിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. സംസ്ഥാന ക്യാബിനെറ്റിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രിയാണ് സൗരഭ് പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാണിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. അമിത് ഷായുമായുള്ള അടുപ്പമാണ് രൂപാണിക്കുള്ള പ്ലസ് പോയിന്റ്. എന്നാൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതായിരിക്കും.



