- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിക്ക് തീവ്ര ഹിന്ദുത്വവാദികളുടെ വർഗീയ നിലപാടില്ല; വിശ്വാസ്യതയും പ്രായോഗിക വാദിയുമായ നേതാവ്; ദാദ്രിയിൽ നടന്നത് കറുത്ത അടയാളം: പ്രധാനമന്ത്രിയെ പുകഴ്ത്തി ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്
ശ്രീനഗർ: ആർഎസ്എസിൽ നിന്നും പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമർശനം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പുകഴ്‌ത്തികൊണ്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് രംഗത്തെത്തി. രാജ്യത്ത് തീവ്രഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന സംഘടനകളുടേത് പോലെ വർഗീയ നിലപാടുള്ള ആളല്ല നരേന്ദ്ര മോദി എന്ന പറഞ്ഞാണ് സയ്യിദ് രംഗത

ശ്രീനഗർ: ആർഎസ്എസിൽ നിന്നും പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമർശനം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പുകഴ്‌ത്തികൊണ്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് രംഗത്തെത്തി. രാജ്യത്ത് തീവ്രഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന സംഘടനകളുടേത് പോലെ വർഗീയ നിലപാടുള്ള ആളല്ല നരേന്ദ്ര മോദി എന്ന പറഞ്ഞാണ് സയ്യിദ് രംഗത്തെത്തിയത്. രാഷ്ട്രത്തെ കുറിച്ച് ശരിയായ ദിശാബോധ്യവും വിശ്വാസ്യതയുമുള്ള നേതാവാണ് മോദി എന്നാണ് സയ്യിദ് അഭിപ്രായപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ മുഫ്തി മുഹമ്മദ് സയ്യിദ് പ്രധാനമന്ത്രിയെ കുറിച്ച് വാചാലനായത്.
നരേന്ദ്ര മോദി ഒരിക്കലും ഒരു വർഗീയവാദി അല്ലെന്നും ഇനിയുള്ള കാലങ്ങളിൽ ബിജെപിയിൽ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തുന്നവരെ നിയന്ത്രിക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്നും മുഫ്തി മുഹമ്മദ് സയ്യിദ് അഭിമുഖത്തിൽ പറഞ്ഞു. ജമ്മു കാശ്മീരിൽ ബിജെപി-പിഡിപി സഖ്യം ശക്തമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയോട് ആത്മാർത്ഥ കാട്ടുന്ന ധാരാളം യുവാക്കളെ ആകർഷിക്കാൻ പ്രധാനമന്ത്രി മോദിക്ക് സാധിക്കുന്നുണ്ട്. കോൺഗ്രസിനെ പോലെ അഴിമതി കാണിക്കുന്നവരെ അവരൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ മന്ത്രിസഭയുമായി സഹകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്നും സയ്യിദ് അറിയിച്ചു.
ദാദ്രി സംഭവത്തെ കുറിച്ചും സയ്യിദ് അഭിമുഖത്തിൽ പ്രതികരിച്ചു. ബീഫ് നിരോധനം സംസ്ഥാനത്ത് പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും ബീഫ് പാർട്ടി നടത്തിയതിന് എൻജിനീയർ റഷിദിനുനേരെ ഉണ്ടായ ആക്രമണവും, ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടതും സംഭവിക്കുവാൻ പാടില്ലാത്തതായിരുന്നു. ദാദ്രിയിൽ നടന്നത് ഒരു കറുത്ത അടയാളമാണെന്നും പറയുന്ന മുഫ്തി മോദിയുടെ അജണ്ട എന്നത് എല്ലാവരുടെയും വികസനം എന്നതാണെന്നും ഓർമ്മിപ്പിച്ചു. അഴിമതിക്കാരനല്ലാത്ത പ്രധാനമന്ത്രി, നല്ല നേതാവും, തികച്ചും പ്രായോഗികവാദിയാണെന്നും മോദി പറഞ്ഞു.
കശ്മീരിന്റെ വികസനത്തിനു വേണ്ടിയുള്ള പാക്കേജിൽ കേന്ദ്രത്തിന് സഹായിക്കാൻ പറ്റുമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മുകശ്മീർ നരേന്ദ്ര മോദി സന്ദർശിക്കുകയാണെങ്കിൽ അദ്ദേഹത്തിന് അതൊരു നല്ല അവസരമാണെന്നും, മുൻപ് 2003ൽ വാജ്‌പേയിക്കാണ് ഇവിടെ നിന്നും ഇത്തരമൊരു തുടക്കം കിട്ടിയതെന്നും മുഫ്തി മുഹമ്മദ് സയ്യിദ് അഭിമുഖത്തിൽ പറഞ്ഞു.

