- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ ടീം മോഷണ വിവാദത്തിൽ; ദീപാവലി ആശംസ നേർന്ന് പോസ്റ്റ് ചെയ്ത ചിത്രമിട്ടത് പകർപ്പാവകാശം ലംഘിച്ച്; ആരോപണവുമായി ഫോട്ടോഗ്രാഫർ രംഗത്ത്
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയുടെ വികസന മാതൃക എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞ് ഫേസ്‌ബുക്കിൽ പോരാടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പ്രധ
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയുടെ വികസന മാതൃക എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞ് ഫേസ്‌ബുക്കിൽ പോരാടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയാ ടീം പുതിയ വിവാദത്തിൽ ചാടിയിരിക്കുന്നു. പകർപ്പാവകാശ നിയമം ലംഘിച്ച് ചിത്രം മോഷ്ടിച്ചെന്ന ആരോപണമാണ് മോദിയുടെ സോഷ്യൽ മീഡിയ ടീമിനെതിരെ ഉയർന്നിരിക്കുന്നത്. ദീപാവലി ആശംകൾ നേരാൻ ഉപയോഗിച്ച ചിത്രമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ദീപാവലി ആശംസകൾ നേർന്നുകൊണ്ട് മൺചെരാതുകളുടെ ചിത്രമാണ് മോദിയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഈ ചിത്രം പകർപ്പവകാശം ലംഘിച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഫോട്ടോഗ്രാഫർ രംഗത്ത് വന്നതോടെയാണ് മോദിയുടെ സോഷ്യൽ മീഡിയ ടീം വിവാദത്തിലായത്.
അമേരിക്കയിലെ ബോസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിമൽ നേപ്പാൾ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രമാണ് പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ വിവാദത്തിലായത്. നാഷ്ണൽ ജിയോഗ്രഫി ഫോട്ടോഗ്രാഫറായിരുന്ന ബിമൽ പകർത്തിയ ചിത്രമാണ് അനുവാദമില്ലാതെ മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർ അടിച്ചുമാറ്റിയെന്നാണ് ആരോപണം. കടപ്പാട് രേഖപ്പെടുത്താതെയാണ് ചിത്രം ഉപയോഗിച്ചതും. അതേസമയം ഫേസ്‌ബുക്കിൽ തന്റെ ചിത്രം വന്നതിൽ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ ബിമൽ തന്നെയാണ് രംഗത്തെത്തിയത്.
മോദിയുടെ പോസ്റ്റിൽ തന്റെ ചിത്രം ഉപയോഗിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ചിത്രം എടുക്കുന്നതിന് മുമ്പ് തന്റെ അനുവാദം ചോദിക്കുകയോ കടപ്പാട് നൽകുകയോ ചെയ്യേണ്ടിയിരുന്നെന്ന് ബിമൽ പറഞ്ഞു. മോദിയുടെ പോസ്റ്റിൽ ദീപാവലി സന്ദേശം എഡിറ്റ് ചെയ്ത് ചേർത്ത ചിത്രവും യഥാർത്ഥ ചിത്രവും പോസ്റ്റ് ചെയ്താണ് ബിമൽ മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് മോദിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.