- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണവേട്ടയുടെ മേന്മകൾ ഉയർത്തിക്കാട്ടി യുപിയിൽ മോദിയുടെ പര്യടനം; യുവാക്കളെ കയ്യിലെടുത്തുള്ള പ്രസംഗത്തിൽ ഗ്രാമീണ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും കർഷകരെ രക്ഷിക്കുമെന്നും വാഗ്ദാനങ്ങൾ; പാർലമെന്റ്-സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യം ആവർത്തിച്ച് പ്രധാനമന്ത്രി
കാൺപൂർ: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് ആഹ്വാനം നൽകിയും എല്ലാ വീട്ടിലും പാചകവാതകവും വൈദ്യുതിയുമെത്തിക്കുമെന്ന് ഉറപ്പുനൽകിയും യുപിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിപ്പിച്ച് നരേന്ദ്ര മോദി. യുപിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നവരാണെന്നും ആ മാറ്റം ഒരു ചെറുകാറ്റായല്ല മറിച്ച് കൊടുങ്കാറ്റായാണ് യുപിയിൽ വീശിയടിക്കുകയെന്നും മോദി കാൺപുരിലെ ബിജെപി പരിവർത്തൻ റാലിയിൽ പറഞ്ഞു. ഒരു മാറ്റത്തിനുവേണ്ടി യുപിയിലെ ജനത ഒന്നിച്ചിറങ്ങിയാൽ പിന്നെ ഇന്ത്യയുടെ പുരോഗതിയെ ആർക്കും തടയാനാകില്ല. യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. യുപിയിലെ യുവാക്കൾ ഇന്ത്യയുടെ നന്മയ്ക്കായി ഒന്നിച്ച് യത്‌നിക്കണം. ഗ്രാമീണ ഇന്ത്യയിലെ ജീവിത നിലവാരം ഉയർത്താൻ പുതിയ ഊർജ്ജ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ പ്രശ്‌നങ്ങളും ആശങ്കകളുമായി നടക്കുകയാണ് മറ്റ് രാഷ്ട്രീയ കക്ഷികൾ. ജനങ്ങൾക്കായ് ചിലവഴിക്കാൻ അവരുടെ പക്കൽ സമയമില്ല. - മോദി പറഞ്ഞു. അഴിമതി ചെയ്യുന്നവർക്ക് തക്ക ശിക്ഷ നൽകാൻ പ്രതിജ്ഞയെടുത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പക
കാൺപൂർ: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് ആഹ്വാനം നൽകിയും എല്ലാ വീട്ടിലും പാചകവാതകവും വൈദ്യുതിയുമെത്തിക്കുമെന്ന് ഉറപ്പുനൽകിയും യുപിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിപ്പിച്ച് നരേന്ദ്ര മോദി. യുപിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നവരാണെന്നും ആ മാറ്റം ഒരു ചെറുകാറ്റായല്ല മറിച്ച് കൊടുങ്കാറ്റായാണ് യുപിയിൽ വീശിയടിക്കുകയെന്നും മോദി കാൺപുരിലെ ബിജെപി പരിവർത്തൻ റാലിയിൽ പറഞ്ഞു.
ഒരു മാറ്റത്തിനുവേണ്ടി യുപിയിലെ ജനത ഒന്നിച്ചിറങ്ങിയാൽ പിന്നെ ഇന്ത്യയുടെ പുരോഗതിയെ ആർക്കും തടയാനാകില്ല. യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. യുപിയിലെ യുവാക്കൾ ഇന്ത്യയുടെ നന്മയ്ക്കായി ഒന്നിച്ച് യത്‌നിക്കണം. ഗ്രാമീണ ഇന്ത്യയിലെ ജീവിത നിലവാരം ഉയർത്താൻ പുതിയ ഊർജ്ജ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ പ്രശ്‌നങ്ങളും ആശങ്കകളുമായി നടക്കുകയാണ് മറ്റ് രാഷ്ട്രീയ കക്ഷികൾ. ജനങ്ങൾക്കായ് ചിലവഴിക്കാൻ അവരുടെ പക്കൽ സമയമില്ല. - മോദി പറഞ്ഞു.
അഴിമതി ചെയ്യുന്നവർക്ക് തക്ക ശിക്ഷ നൽകാൻ പ്രതിജ്ഞയെടുത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പക്ഷേ, കള്ളപ്പണത്തിനെതിരായ പോരാട്ടം തടയാൻ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്. രാഷ്ട്രപതി അഭ്യർത്ഥിച്ചിട്ടു പോലും പ്രതിപക്ഷം സഭാ സ്തംഭനം തുടർന്നു. അഴിമതി ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് അവരുടേത്. - മോദി പറഞ്ഞു.
രാജ്യം മുഴുവൻ മാറുമ്പോൾ ഉത്തർപ്രദേശ് ജനതയും മാറ്റത്തെ ഉൾക്കൊള്ളണം. നിങ്ങൾ മാറ്റത്തിന് വേണ്ടി വോട്ടു ചെയ്യുമ്പോൾ മാത്രമേ അത് സാധ്യമാവൂ. ള്ളനോട്ടിനെതിരെയും കള്ളപ്പണത്തിനെതിരെയും നമ്മൾ നടത്തുന്ന പോരാട്ടങ്ങൾ ലക്ഷ്യം കാണുക തന്നെ ചെയ്യും. ഉത്തർപ്രദേശിലെ ജനങ്ങൾ ഗുണ്ടായിസം കണ്ടു മടുത്തു. അഴിമതി ചെയ്യുന്നവരെയും കള്ളപ്പണക്കാരെയും പ്രീണിപ്പിക്കുന്നതാണ് കോൺഗ്രസ് നയം.
ഇത് തുടരാൻ അനുവദിക്കരുത്. ഇന്ന് ബാങ്കുകളെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്. ഓരോ ദിവസവും എത്ര കള്ളപ്പണക്കാരാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഞാൻ വീണ്ടും ആവർത്തിക്കുകയാണ്, കഴിഞ്ഞ ഒരു മാസമായി നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താമസിയാതെ പൂർണമായി ഇല്ലാതാവും. ഡിജിറ്റൽ രൂപത്തിലുള്ള പണമിടപാടുകൾ കള്ളപ്പണത്തിന് ഇനി അറുതി വരുത്തും -മോദി പറഞ്ഞു.
ഗ്രാമീണർക്കെല്ലാം വൈദ്യുതിയും പാചകവാതകവും ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്്. ആകെയുള്ള 1600 ഗ്രാമങ്ങളിൽ 70 72 എണ്ണം ഒഴികെയുള്ള മറ്റെല്ലാവർക്കും വൈദ്യുതി ലഭിച്ചു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ബാക്കിയുള്ള ഗ്രാമങ്ങളിലും താമസിയാതെ വൈദ്യുതിയെത്തും. പക്ഷെ ഞങ്ങൾക്കു മുമ്പേ ഏറെക്കാലം രാജ്യം ഭരിച്ചവർക്ക് ഇത്രയും നാളും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഇത്രയും കുറഞ്ഞകാലംകൊണ്ട് ഞങ്ങൾ ചെയ്തത്.
ഒരു ഗ്യാസ് സിലിണ്ടർ കിട്ടുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടായിരുന്നു വീട്ടമ്മമാർക്ക്. ആ പ്രശ്‌നം തീർന്നുതുടങ്ങി. ഇപ്പോൾ എളുപ്പം എല്ലാവർക്കും ഗ്യാസ് കിട്ടുന്നുണ്ട്. കർഷകർക്ക് അർഹതപ്പെട്ട യൂറിയ കിട്ടുന്നു. മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നു. പാവപ്പെട്ട കച്ചവടക്കാർക്ക് സേവനങ്ങൾ സർക്കാർ എത്തിക്കുന്നു - മോദി പറഞ്ഞു.
ലോക്‌സഭാ, അസംബ്ലി തിരഞ്ഞെടുപ്പുകൾ വെവ്വേറെ നടത്തുന്നത് ഒരുപാട് സാമ്പത്തികചെലവ് രാജ്യത്തിന് വരുത്തിവയ്ക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടാകണമെന്നും മോദി പറഞ്ഞു.യുപിയിലെ ജനങ്ങൾ ഗുണ്ടായിസം മടുത്തുകഴിഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികൾ ഇവിടെ നടപ്പാക്കുന്നത് ഗുണ്ടാരാജ് ആണ്. ഇതിന് അറുതിവരുത്തണം - മോദി ആഹ്വാനം ചെയ്തു.



