- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി പാക്കിസ്ഥാനിൽ പോയത് കച്ചവട താൽപ്പര്യത്തോടെയെന്ന് ആരോപിച്ച് കോൺഗ്രസ്; ഇടനിലക്കാരനായ ഉരുക്ക് വ്യവസായിയുടെ സാന്നിധ്യം വിവാദമാകുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ ബിസിനസ്സ് ഗൂഢാലോചനയെന്ന് ആരോപണവുമായി പ്രതിപക്ഷം. ക്രിസ്മസ് ദിനത്തിൽ നടത്തിയ പാക്കിസ്ഥാൻ സന്ദർശനം നയതന്ത്രചരിത്രത്തിലെ അപൂർവതയായി വാഴ്‌ത്താനാവില്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. ഉരുക്കുവ്യവസായ ഭീമൻ സജ്ജൻ ജിൻഡാലിനായുള്ള യാത്രയാണ് മോദി നടത്തിയതെന്നാണ് ആക്ഷേപം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ ബിസിനസ്സ് ഗൂഢാലോചനയെന്ന് ആരോപണവുമായി പ്രതിപക്ഷം. ക്രിസ്മസ് ദിനത്തിൽ നടത്തിയ പാക്കിസ്ഥാൻ സന്ദർശനം നയതന്ത്രചരിത്രത്തിലെ അപൂർവതയായി വാഴ്‌ത്താനാവില്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. ഉരുക്കുവ്യവസായ ഭീമൻ സജ്ജൻ ജിൻഡാലിനായുള്ള യാത്രയാണ് മോദി നടത്തിയതെന്നാണ് ആക്ഷേപം.
ുസജ്ജൻ ജിൻഡാൽ അന്നേദിവസം ലാഹോറിലുണ്ടായിരുന്നത് കൂടുതൽ സംശയങ്ങളുയർത്തുന്നു. കഴിഞ്ഞ ഒരു വർഷമായി നരേന്ദ്ര മോദിക്കും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും ഇടയിൽ അനൗദ്യോഗിക ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് സജ്ജൻ ജിൻഡാൽ ആയിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത് എൻ.ഡി.ടി.വിയിലെ മുതിർന്ന പത്രപ്രവർത്തക ആയിരുന്ന ബർക്കാ ദത്ത് തന്റെ ദിസ് അൻക്വയറ്റ് ലാൻഡ് എന്ന പുസ്തകത്തിലൂടെയാണ്. ഇതിന്റെ ചുവടു പടിച്ചാണ് പുതിയ വിവാദം.
മുൻ കോൺഗ്രസ് നേതാവ് നവീൻ ജിൻഡാലിന്റെ സഹോദരനാണ് സജ്ജൻ ജിൻഡാൽ. ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും ഷെരീഫിന് ജന്മദിനാശംസകൾ അറിയിക്കാനുമാണ് ലാഹോറിലുണ്ടായിരുന്നത് എന്നാണു ജിൻഡാൽ വ്യക്തമാക്കിയിരിക്കുന്നത്. ഷെരീഫുമായി തനിക്ക് അടുപ്പമുണ്ടെന്നും ജിൻഡാൽ സമ്മതിക്കുന്നു. നവാസ് ഷെരീഫ് ഉരുക്ക് വ്യവസായത്തിലെ ദീർഘകാലസാന്നിധ്യമാണ്. ഈ ബിസിനസ്സ് ബന്ധം ജിൻഡാലുമായി ഉണ്ട്.
എന്നാൽ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കോൺഗ്രസ് വിമർശനവുമായി രംഗത്ത് എത്തി. ദേശീയ താൽപര്യത്തേക്കാൾ വലുതാണോ വ്യക്തികളുടെ ബിസിനസ് താൽപര്യങ്ങൾ എന്നു സർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പിൻവാതിൽ ചർച്ചകളിൽ ജിൻഡാലിന് എന്തെങ്കിലും പങ്ക് ഉള്ളതായി സർക്കാർ നിഷേധിച്ചു.
സജ്ജൻ ജിൻഡാൽ എങ്ങനെയാണ് ഇരുപ്രധാനമന്ത്രിമാരുടേയും വിശ്വസ്തനായതെന്നും 2014 സാർക്ക് ഉച്ചകോടിയിൽ വച്ച് ഇരുവരും തമ്മിലുള്ള രഹസ്യകൂടിക്കാഴ്ച എങ്ങനെയാണു നടന്നതന്നെും ബർക്കാദത്തിന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇതുയർത്തിയാണ് കോൺഗ്രസിന്റെ കടന്നാക്രമണം.

