- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനി ദക്ഷിണേന്ത്യൻ ഭാഷകളിലും കാണാം; പുതിയ നീക്കം മോദിയുടെ പുരോഗതികൾ സാധാരണക്കാരിലേക്കെത്തിക്കാൻ ഉദ്ദേശിച്ച്; മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും സൈറ്റിന് പരിഭാഷ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഇനി മലയാളം ഉൾപ്പെടെ ആറു പ്രാദേശിക ഭാഷകളിൽ കൂടി കാണാൻ സൗകര്യം. സൈറ്റിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് നിർവഹിച്ചു. പിഎംഒ വെബ്‌സൈറ്റ് (http://www.pmindia.gov.in/ml/#) മലയാളമുൾപ്പെടെ ആറു പ്രാദേശിക ഭാഷകളിലും ഇനി ലഭ്യമാകും. ഹിന്ദി, ഇംഗഌഷ് പതിപ്പുകൾ മാത്രമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക. അതേസമയം, മോദിയുടെ പ്രഭാവം അതത് പ്രാദേശിക ഭാഷകളിൽ ലഭ്യമാകുന്നത് കൂടുതൽ ജനങ്ങളിലേക്ക് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എത്തിക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് പ്രധാനമന്ത്രിയുടെ സൈറ്റ് പരിഭാഷപ്പെടുത്തി വൈകാതെ ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഇനി മലയാളം ഉൾപ്പെടെ ആറു പ്രാദേശിക ഭാഷകളിൽ കൂടി കാണാൻ സൗകര്യം. സൈറ്റിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് നിർവഹിച്ചു. പിഎംഒ വെബ്‌സൈറ്റ് (http://www.pmindia.gov.in/ml/#) മലയാളമുൾപ്പെടെ ആറു പ്രാദേശിക ഭാഷകളിലും ഇനി ലഭ്യമാകും. ഹിന്ദി, ഇംഗഌഷ് പതിപ്പുകൾ മാത്രമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക.
അതേസമയം, മോദിയുടെ പ്രഭാവം അതത് പ്രാദേശിക ഭാഷകളിൽ ലഭ്യമാകുന്നത് കൂടുതൽ ജനങ്ങളിലേക്ക് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എത്തിക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് പ്രധാനമന്ത്രിയുടെ സൈറ്റ് പരിഭാഷപ്പെടുത്തി വൈകാതെ ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.