- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക നിയമ ഭേദഗതി കർഷകർക്കു വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഭേഗദതി വരുത്തിയതും കർഷകരുമായി ചർച്ച ചെയ്ത്; ഭേദഗതി ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ കാർഷിക നിയമത്തിൽ പുതിയ ഭേദഗതി വരുത്തിയത് കർഷകരുമായി ചർച്ച ചെയ്തതിന് ശേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കർഷകർക്കും ഗുണപ്രദമാകുന്ന വിധത്തിലാണ് പുതിയ കാർഷിക നിയമമെന്നും കർഷകരുടെ ശാക്തീകരണത്തിനായാണ് ഭേദഗതിയെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 71 -ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമിടുന്നത്. സത്വര നടപടികളിലൂടെ കേന്ദ്രസർക്കാർ കർഷകരെ ശാക്തീകരിക്കുകയാണ്.ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാർഷിക നിയമത്തിന്റെ ഗുണം നേരിട്ട് കർഷകർക്ക് ലഭിക്കും. ഇത് സംബന്ധിച്ച് കർഷകർക്ക് പരാതികൾ ഉണ്ടെങ്കിൽ സബ്ഡിവിഷണൽ മജിസ്ട്രേട്ടിനെ നേരിട്ടുതന്നെ അറിയിക്കാനും സാധിക്കുന്നതാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും ബോധവന്മാരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടെ നന്മക്കായാണ് കർഷക നിയമഭേദഗതി. കർഷകരുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് ഭേദഗതി വരുത്താൻ തയ്യാറായത്. ഇതിലുടെ അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. പുതിയ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. അവർ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കാനാകുമെന്നും
പ്രധാനമന്ത്രി അറിയിച്ചു.
കൊറോണ ഭീതി രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങളിലെ അയവ് ഗുരുതരമാണ്. രാജ്യത്തെ വിവിധ കമ്പനികൾ പ്രതിരോധ വാക്സിൻ ഉത്പ്പാദനം നടത്തി വരികയാണ്. കമ്പനികളുടെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സ്വദേശിവത്കരണം ആത്മനിർഭർ ഭാരതിനെ ശക്തിപ്പെടുത്തുന്നുന്നതാണ്. സ്വദേശി ഉത്പന്നങ്ങളുടെ വിപണനം ഭാരതം ഏറ്റെടുത്തു. രാജ്യത്തെ ഉത്പ്പന്നങ്ങൾക്ക് വിപണിയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ുഹ െമററ വേശെ
മറുനാടന് ഡെസ്ക്