- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ വിസമ്മതിച്ച പ്രധാനമന്ത്രിക്കു ലോക്സഭയിലും മൗനവ്രതം; പ്രതിഷേധത്തിനൊടുവിൽ സഭയിലെത്തിയ മോദി മറുപടി പറയില്ലെന്ന നിലപാടിൽ സർക്കാർ; നാളെ രാജ്യസഭയിലും പങ്കെടുക്കും
ന്യൂഡൽഹി: നോട്ടുകൾ നിരോധിച്ച നടപടിയിൽ പ്രതിഷേധം കനക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിലെത്തി. എന്നാൽ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ മോദി തയ്യാറായില്ല. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യസഭയിൽ എത്തുമെന്നും സൂചനയുണ്ട്. കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയിരിക്കെയാണു മോദി നാളെ രാജ്യസഭയിൽ എത്തുന്നത്. എന്നാൽ, നോട്ടുനിരോധന വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണു കേന്ദ്രസർക്കാർ. നോട്ട് അസാധുവാക്കിയ നീക്കം രാജ്യത്ത് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ പാർലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സഭയിൽ പ്രധാനമന്ത്രി ഹാജരായിരുന്നില്ല. സഭയിലെത്തി വിശദീകരണം നൽകുന്നതിനു പകരം പുറത്ത് വികാരപ്രകടനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപതി സഭാസമ്മേളനം വിളിച്ചുചേർത്തിരിക്കെ സുപ്രധാന വിഷയത്തിൽ സഭയ്ക്ക് പുറത്ത് പ്രസ്താവന നടത്തുന്നതിൽ മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെയാണ് രാജ്യസഭയിൽ മോദി എത്തുന്ന
ന്യൂഡൽഹി: നോട്ടുകൾ നിരോധിച്ച നടപടിയിൽ പ്രതിഷേധം കനക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിലെത്തി. എന്നാൽ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ മോദി തയ്യാറായില്ല.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യസഭയിൽ എത്തുമെന്നും സൂചനയുണ്ട്. കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയിരിക്കെയാണു മോദി നാളെ രാജ്യസഭയിൽ എത്തുന്നത്. എന്നാൽ, നോട്ടുനിരോധന വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണു കേന്ദ്രസർക്കാർ.
നോട്ട് അസാധുവാക്കിയ നീക്കം രാജ്യത്ത് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ പാർലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സഭയിൽ പ്രധാനമന്ത്രി ഹാജരായിരുന്നില്ല. സഭയിലെത്തി വിശദീകരണം നൽകുന്നതിനു പകരം പുറത്ത് വികാരപ്രകടനം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
രാഷ്ട്രപതി സഭാസമ്മേളനം വിളിച്ചുചേർത്തിരിക്കെ സുപ്രധാന വിഷയത്തിൽ സഭയ്ക്ക് പുറത്ത് പ്രസ്താവന നടത്തുന്നതിൽ മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെയാണ് രാജ്യസഭയിൽ മോദി എത്തുന്നത്. ഇതിനു മുന്നോടിയായാണ് ഇന്നു ലോക്സഭയിൽ പ്രധാനമന്ത്രി എത്തിയത്. എന്നാൽ, ഒരു വാക്കുപോലും സംസാരിക്കാൻ പ്രധാനമന്ത്രി കൂട്ടാക്കിയില്ല.
സഭയിൽ എത്തി വിശദീകരണം നൽകാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി പാർലമെന്റിനെ അവഹേളിക്കലാണെന്നും മോദിക്ക് ധാർഷ്ട്യവും പിടിവാശിയുമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. നേരത്തെ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി കൂട്ടാക്കാതിരുന്നത് ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു.
അതിനിടെ, പൊതുജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനത്തിൽ ഈ മാസം 28ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.