- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ കരയുന്നത് നിർത്തു, നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുകയാണ്; ഹോക്കി വനിതാ ടീമിനെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; കഴിഞ്ഞ ആഞ്ച് ആറു കൊല്ലത്തോളം ചീന്തിയ വിയർപ്പ് ഈ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി
ടോക്കിയോ: വെങ്കല മെഡൽ പരാജയത്തിന്റെ നിരാശയിൽ കരഞ്ഞുതളർന്ന വനിതാ ഹോക്കി ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഫോണിലുടെയായിരുന്നു പ്രധാനമന്ത്രി താരങ്ങളുമായി സംസാരിച്ചത്.
എല്ലാ കളിക്കാരെയും അഭിനന്ദിച്ച പ്രധാനമന്ത്രി. 'കഴിഞ്ഞ ആഞ്ച് അറുകൊല്ലത്തോളം ചീന്തിയ വിയർപ്പ് ഈ കാര്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ്, എല്ലാ കളിക്കാരെയും കോച്ചിനെയും ഞാൻ അഭിനന്ദിക്കുന്നു'- എന്ന് പറഞ്ഞാണ് ഫോൺ കോൾ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകൾ കണ്ണീരോടെയാണ് താരങ്ങൾ കേട്ടുനിന്നത്.
'നിങ്ങൾ കരയുന്നത് നിർത്തു നിങ്ങൾ കരയുന്നത് എനിക്ക് കേൾക്കാം, രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ഭാവിയിലും നല്ലത് നൽകാൻ നിങ്ങൾക്ക് സാധിക്കട്ടെ - മോദി ഫോൺ കോളിൽ പറഞ്ഞു. 'ഞാൻ ഈ പെൺകുട്ടികളോട് പറയാറുണ്ട് അവർ രാജ്യത്തിന് മൊത്തം പ്രചോദനമാണെന്ന്, അവർ അത് പൂർത്തീകരിച്ചു. താങ്ക്യൂ സാർ - ടീം കോച്ച് പ്രധാനമന്ത്രിയോട് കോളിന് മറുപടി നൽകി.
പരിക്ക് പറ്റിയ നവനീത് കൗറിന്റെ പരിക്കിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുചോദിച്ചു. ക്യാപ്റ്റൻ റാണി റാംപാലിനോട് പ്രത്യേകമായ അന്വേഷണം പറഞ്ഞ പ്രധാനമന്ത്രി മികച്ച കളിപുറത്തെടുത്ത താരങ്ങളെ പ്രത്യേകമായി അഭിനന്ദിച്ചു. തോൽവിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമായി പ്രധാനമന്ത്രിയുടെ ഫോൺകോൾ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ