- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ക മാറ്റി വച്ചിട്ടും ആരോഗ്യ നില പൂർണ്ണമായും വീണ്ടെടുക്കാനാകുന്നില്ല; പ്രവാസി ഇന്ത്യാക്കാർക്ക് നിരാശ നൽകി കൊണ്ട് സുഷമ മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി സൂചന; നില മെച്ചപ്പെട്ടാൽ രാഷ്ട്രപതിയാക്കും; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മന്ത്രിമാരുടെ സാധ്യതാ പട്ടികയിലും
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ നിന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മാറ്റുമെന്ന് സൂചന. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാൻ സുഷമയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വകുപ്പുമാറ്റത്തിനും പുനഃസംഘടനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായാണ് സൂചന. ബിജെപി. അധ്യക്ഷൻ അമിത്ഷായും അവസാനവട്ട ചർച്ചയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനിൽ ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചന. അതും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഫലിക്കും. പാർലമെന്റിന്റെ നടപ്പുസമ്മേളനം കഴിഞ്ഞാലുടൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പകരം മന്ത്രിയാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ രാജ്യസഭാഗം ഓംപ്രകാശ് മാത്തൂരിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ സാധ്യതയുണ്ട്. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി മനോഹർ പരീക്കർ രാജിവച്ചതിനെ തുടർന്ന് പകരം പ്രതിരോധമന്ത്രിയെ നിയമിച്ചിട്ടില്ല. ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണ് വകുപ്പിന്റെ ചുമതല വഹ

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ നിന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മാറ്റുമെന്ന് സൂചന. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാൻ സുഷമയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വകുപ്പുമാറ്റത്തിനും പുനഃസംഘടനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായാണ് സൂചന. ബിജെപി. അധ്യക്ഷൻ അമിത്ഷായും അവസാനവട്ട ചർച്ചയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനിൽ ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചന. അതും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഫലിക്കും.
പാർലമെന്റിന്റെ നടപ്പുസമ്മേളനം കഴിഞ്ഞാലുടൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പകരം മന്ത്രിയാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ രാജ്യസഭാഗം ഓംപ്രകാശ് മാത്തൂരിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ സാധ്യതയുണ്ട്. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി മനോഹർ പരീക്കർ രാജിവച്ചതിനെ തുടർന്ന് പകരം പ്രതിരോധമന്ത്രിയെ നിയമിച്ചിട്ടില്ല. ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്. അതായത് പ്രധാന വകുപ്പുകളായ വിദേശകാര്യത്തിനും പ്രതിരോധത്തിനും പുതിയ മന്ത്രിമാരെ നിയമിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വലിയ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
വിദേശകാര്യമന്ത്രിയായി സുഷമ്മ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളിൽ സുഷമയുടെ ഇടപടെലുകൾ ശ്രദ്ധേയമായിരുന്നു. മോദി മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയതും സുഷമ്മയ്ക്കായിരുന്നു. ഇതിനിടെയാണ് വൃക്ക രോഗം വില്ലനായെത്തിയത്. തുടർന്ന് കിഡ്‌നി മാറ്റി വച്ചു. അതിന് ശേഷം വീണ്ടും പാർലമെന്റിൽ സജീവമായി. എന്നാൽ വിദേശകാര്യമന്ത്രിയുടെ മുഴുവൻ സമയ പ്രവർത്തനത്തിന് സുഷമ്മയ്ക്ക് കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് സുഷമ്മയെ മാറ്റേണ്ടി വരുന്നത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സുഷമ്മയെ മത്സരിപ്പിക്കാനുള്ള സാധ്യതയും കൂടി. ഇതിനുള്ള സാധ്യതകൾ ആർ എസ് എസ് നേതൃത്വവുമായി പ്രധാനമന്ത്രി മോദി ആരായുന്നുണ്ട്.
യു.പി. മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ, ടെലികോമിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രി മനോജ് സിൻഹയ്ക്ക് സ്ഥാനക്കയറ്റം നൽകിയേക്കും. അദ്ദേഹത്തെ പ്രതിരോധമന്ത്രിയാക്കാനും സാധ്യതയുണ്ട്. അവസാന റൗണ്ടിൽ വരെയെത്തിയശേഷമാണ് യു.പി. മുഖ്യമന്ത്രിസ്ഥാനം സിൻഹയ്ക്ക് നഷ്ടമായത്. യോഗി ആതിഥ്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിലും സിൻഹയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതു പരിഹരിക്കാൻ കൂടിയാണ് സ്ഥാനക്കയറ്റം നൽകാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ നിന്നും മന്ത്രിമാരുണ്ടാകാനും സാധ്യതയുണ്ട്. എംപിമാരായ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മന്ത്രിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പരീക്കറിന്റെ രാജ്യസഭാ സീറ്റിൽ കുമ്മനത്തെ പാർമെന്റിലെത്തിക്കും.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കൂടുതൽ യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയേക്കും. മന്ത്രിസഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം കൽരാജ് മിശ്ര(76)യെ മാറ്റി ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറാക്കാനും നീക്കമുണ്ട്. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനെ പ്രതിരോധ മന്ത്രിയാക്കിയേക്കുമെന്ന റിപ്പോർട്ടുമുണ്ട്. എന്നാൽ റെയിൽവേ നന്നായി കൈകാര്യം ചെയ്യുന്ന മന്ത്രിയെ മാറ്റുന്നതിന് എതിരഭിപ്രായവും ഉണ്ട്. പുനഃസംഘടനയിൽ അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെന്ന നിലയിൽ കർണാടകയ്ക്കും ഗുജറാത്തിനും പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന.
നിലവിൽ പ്രതിനിധികളില്ലാത്ത കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും സഹമന്ത്രിമാരെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് നറുക്ക് വീണേക്കുമെന്ന സൂചനകളുമുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടായിരിക്കും മോദിയുടെ പുനഃസംഘടന. കേരളത്തിൽ ബിജെപിക്ക് ചരിത്രപരമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത് കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷൻ ആയതിന് ശേഷം ആണ്. സംസ്ഥാന നിയമസഭയിൽ ആദ്യമായി ഒരു ബിജെപി അംഗം എത്തി. കേരള നിയമസഭയിൽ ഒരു അംഗം ജയിച്ചു കയറി എന്നത് മാത്രമല്ല പ്രത്യേകത. നിയമസഭ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞു. ഇതിനൊപ്പം കുമ്മനത്തിന് കേരളത്തിൽ ജനകീയ പ്രതിച്ഛായയാണുള്ളത്. ഇതെല്ലാം മുതൽകൂട്ടാക്കാൻ കുമ്മനം മന്ത്രിയാകുമെന്നാണ് സൂചന.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡസലമാണ് തിരുവനന്തപുരം. സുരേഷ് ഗോപിയെ പോലെ ഒരാളെ മത്സരിപ്പിച്ചാൽ നിഷ്പക്ഷ വോട്ടുകൾ കൂടി സ്വന്തമാക്കി ജയം നേടാമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടി സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. മലയാളിയായ മറ്റൊരു രാജ്യസഭാഗം കൂടിയുണ്ട് ബജെപിയുടെ കൈയിൽ. വ്യവസായിയും ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ആയ രാജീവ് ചന്ദ്രശേഖർ ആണത്. രാജീവിന്റെ പേരും പരിഗണിക്കപ്പെടാനിടയുണ്ട്. കേരളത്തിലെ എൻഡിഎ ഘടകത്തിന്റെ വൈസ് ചെയർമാൻ ആണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ. പ്രത്യക്ഷമായ രാഷ്ട്രീയ ചായ് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. എന്നാൽ ഇനി തട്ടകം കേരളമാക്കി മാറ്റാനുള്ള ആഗ്രഹം പലതവണ രാജീവ് ചന്ദ്രശേഖർ പ്രകടിപ്പിച്ചുകഴിഞ്ഞു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജീവ് ചന്ദ്രശേഖറും തയ്യാറാണ്.

