- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ ഗവേഷണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; ഈ മാസം 28 ന് നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കും
ന്യൂഡൽഹി: ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കും. കോവിഡ് വാക്സിൻ ഗവേഷണ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കുന്നത്. വാക്സിൻ വിതരണത്തിന്റെ നടപടികൾ തുടങ്ങാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി പൂണെയിലെത്തുമെന്ന് പൂണെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവു സ്ഥിരീകരിച്ചു.
ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് നിർമ്മിക്കുന്ന കോവിഷീൽഡ് കോവിഡ് വാക്സിന്റെ നിർമ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വാക്സിൻ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഇടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും. രാജ്യത്തെ ആശുപത്രികൾ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും. ഇതിനായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാകണം. കോവിഡ് വാക്സിൻ വിതരണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്സിൻ ആദ്യമെത്തുമെന്ന് പറയാനാവില്ല. ഇതിനിടയിൽ കോവിഡ് വാക്സിൻ രാഷ്ട്രിയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് ഡെസ്ക്