- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു.ഈ മാസം അവസാനത്തോടെ വൈറ്റ് ഹൗസിൽ ആയിരിക്കും കൂടിക്കാഴ്ച.ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. പാരീസ് കാലാവസ്ഥ വ്യതിയാന കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതും ഇന്ത്യ,റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച ഉണ്ടാക്കിയിരുന്നു.എച്ച് വൺ ബി വീസ, വ്യാപാര കരാർ തുടങ്ങിയ പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ആശങ്ക മോദി ട്രംപിനെ അറിയിക്കും.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു.ഈ മാസം അവസാനത്തോടെ വൈറ്റ് ഹൗസിൽ ആയിരിക്കും കൂടിക്കാഴ്ച.ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
പാരീസ് കാലാവസ്ഥ വ്യതിയാന കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതും ഇന്ത്യ,റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച ഉണ്ടാക്കിയിരുന്നു.എച്ച് വൺ ബി വീസ, വ്യാപാര കരാർ തുടങ്ങിയ പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ആശങ്ക മോദി ട്രംപിനെ അറിയിക്കും.
Next Story