- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഡോദരയിൽ മോദിയെ നേരിടാൻ 'നരേന്ദ്ര മോദി': അപരനെ മുന്നിൽ നിർത്തിയാൽ മോദി വീഴുമോ?
വഡോദര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിയെ എതിരിടാൻ സാക്ഷാൽ നരേന്ദ്ര മോദിയും രംഗത്ത്! മോദിയുടെ പേരിലുള്ള അപരനാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ രണ്ടാം മണ്ഡലമായി പ്രഖ്യാപിച്ച വഡോദരയിൽ യഥാർത്ഥ നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കാൻ അപര സ്ഥാനാർത്ഥിയുമുണ്ട്. ബുധനാഴ്ച ന
വഡോദര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിയെ എതിരിടാൻ സാക്ഷാൽ നരേന്ദ്ര മോദിയും രംഗത്ത്! മോദിയുടെ പേരിലുള്ള അപരനാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ രണ്ടാം മണ്ഡലമായി പ്രഖ്യാപിച്ച വഡോദരയിൽ യഥാർത്ഥ നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കാൻ അപര സ്ഥാനാർത്ഥിയുമുണ്ട്.
ബുധനാഴ്ച നരേന്ദ്ര മോദി സ്ഥാനാർത്ഥിക പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അപര സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മോദിയുടെ അപര സ്ഥാനാർത്ഥി മത്സരിക്കുന്നത്.
നരേന്ദ്ര മോദി, മോദിയുടെ അപരൻ, ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥി ബാലകൃഷ്ണ ശുകൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അലിഫ്ഖാൻ പത്താൻ, ജനതാദൾ എസ് സ്ഥാനാർത്ഥി കനഭ ജാതവ്, ആം ആദ്മി പാർട്ടിയുടെ സുനിൽ കുൽക്കർണി, ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മധുസൂധൻ രോഹിത് എന്നിവരാണ് ഇതുവരെ സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചിരിക്കുന്നത്. ഏപ്രിൽ മുപ്പതിനാണ് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്.