ന്യൂഡൽഹി: രാജ്യത്തിന്റെ നേതാവായി നരേന്ദ്ര മോദിയെ ജനങ്ങൾ അംഗീകരിക്കുന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ. നാലുമാസത്തെ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകരാമാണ് വിജയം. മോദിയുടെ നേതൃത്വത്തിലാണ് രണ്ടിടത്തും വിജയിച്ചെതെന്നും അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സർക്കാരുണ്ടാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.