- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലും നോർത്ത് ഈസ്റ്റ് മോഡൽ വിജയിപ്പിച്ച് അമിത് ഷാ; ദേശീയ അധ്യക്ഷന്റെ തന്ത്രങ്ങളിൽ മലക്കം മറിയുന്നത് എൻസിപി നേതൃത്വം; ദ്വീപിലെ ഏക എംപി മുഹമ്മദ് ഫൈസൽ താമസിയാതെ ബിജെപിക്കാരനാകും
തിരുവനന്തപുരം: നോർത്ത് ഈസ്റ്റ് മോഡൽ ദക്ഷിണേന്ത്യയിൽ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ തുടക്കം ലക്ഷദ്വീപിലും. അസമിലും സമീപ സ്ഥലങ്ങളിലും ബിജെപിക്ക് വേരോട്ടം കുറവായിരുന്നു. കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമെല്ലാം നേതാക്കളെ എത്തിച്ചാണ് നോർത്ത് ഈസ്റ്റിൽ ബിജെപിയെ പ്രധാന പാർട്ടിയായത്. ചിലയിടത്ത് കോൺഗ്രസ് ഒന്നാകെ ബിജെപിക്കൊപ്പം ചേർന്നു. മതന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ദക്ഷിണേന്ത്യയിലും ഈ മാതൃകയാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്. വികസനം പറഞ്ഞുള്ള മറുകണ്ടം ചാടിക്കൽ. ഇതിന് ലക്ഷദ്വീപിലും ഫലം ഉണ്ടാകുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ബിജെപി. സ്ഥാനാർത്ഥി സെയ്ദ് മുഹമ്മദ് കോയക്ക് വെറും 187 ലഭിച്ചത് വോട്ടായിരുന്നു. എന്നാൽ താമസിയാതെ തന്നെ ഇവിടെ നിന്ന് ബിജെപിക്ക് എംപിയുണ്ടാകും. ഒന്നിച്ചുപ്രവർത്തിക്കാൻ ലക്ഷദ്വീപിലെ എൻ.സി.പി. നേതൃത്വവും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടന്ന ചർച്ചകളിൽ ധാരണയായതാണ് ഇതിന് കാരണം. ധാരണ അനുസരിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ബിജെപിയിൽ ചേരും.
തിരുവനന്തപുരം: നോർത്ത് ഈസ്റ്റ് മോഡൽ ദക്ഷിണേന്ത്യയിൽ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ തുടക്കം ലക്ഷദ്വീപിലും. അസമിലും സമീപ സ്ഥലങ്ങളിലും ബിജെപിക്ക് വേരോട്ടം കുറവായിരുന്നു. കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമെല്ലാം നേതാക്കളെ എത്തിച്ചാണ് നോർത്ത് ഈസ്റ്റിൽ ബിജെപിയെ പ്രധാന പാർട്ടിയായത്. ചിലയിടത്ത് കോൺഗ്രസ് ഒന്നാകെ ബിജെപിക്കൊപ്പം ചേർന്നു. മതന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ദക്ഷിണേന്ത്യയിലും ഈ മാതൃകയാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്. വികസനം പറഞ്ഞുള്ള മറുകണ്ടം ചാടിക്കൽ. ഇതിന് ലക്ഷദ്വീപിലും ഫലം ഉണ്ടാകുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ബിജെപി. സ്ഥാനാർത്ഥി സെയ്ദ് മുഹമ്മദ് കോയക്ക് വെറും 187 ലഭിച്ചത് വോട്ടായിരുന്നു. എന്നാൽ താമസിയാതെ തന്നെ ഇവിടെ നിന്ന് ബിജെപിക്ക് എംപിയുണ്ടാകും. ഒന്നിച്ചുപ്രവർത്തിക്കാൻ ലക്ഷദ്വീപിലെ എൻ.സി.പി. നേതൃത്വവും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടന്ന ചർച്ചകളിൽ ധാരണയായതാണ് ഇതിന് കാരണം. ധാരണ അനുസരിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ബിജെപിയിൽ ചേരും. ലക്ഷദ്വീപിലെ വികസനം ഉറപ്പ് നൽകിയാണ് എൻസിപിയെ ബിജെപി ഒപ്പം ചേർക്കുന്നത്. ഫലത്തിൽ ലക്ഷദ്വീപിലെ എൻസിപി ബിജെപിയായി മാറും.
ചൊവ്വാഴ്ച വൈകീട്ട് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഫൈസൽ എംപി., ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ കെ.എം. അബ്ദുൽ മുത്തലിഫ് തുടങ്ങിയ എൻ.സി.പി. നേതാക്കൾ പങ്കെടുത്തു. തുടക്കത്തിൽ സഹകരിച്ചു പ്രവർത്തിച്ചശേഷം പിന്നീട് ഔദ്യോഗികമായി ലയിക്കുമെന്നുമാണ് വിവരം. ലക്ഷദ്വീപിൽനിന്നുള്ള ഏക പാർലമെന്റംഗമാണ് മുഹമ്മദ് ഫൈസൽ. മുസ്ലിം വിഭാഗത്തിനു മഹാഭൂരിപക്ഷമുള്ള ദ്വീപിൽ ബിജെപിക്ക് സംഘടനാപരമായി വന്മുന്നേറ്റം ലഭിക്കുന്ന നീക്കമാണ് അമിത് ഷാ നടത്തിയത്. മറ്റു നേതാക്കളെപ്പോലും അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാത്രമറിഞ്ഞുനടത്തിയ നീക്കമാണിതെന്നാണ് വിവരം.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രറ്ററായി വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഫറൂഖ് ഖാനെ കേന്ദ്രസർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ നിയമിച്ചത് എൻ.സി.പി. ലക്ഷദ്വീപ് നേതൃത്വത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തായിരുന്നു. ദ്വീപിന്റെ വികസനത്തിന് എൻ.സി.പി. നേതാക്കളും മുഹമ്മദ് ഫൈസൽ എംപിയും മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പുനൽകി. പ്രധാമന്ത്രി ലക്ഷദ്വീപിലെത്തും. ദ്വീപിനായി പ്രത്യേക കർമപദ്ധതി പ്രഖ്യാപിക്കും. ലക്ഷദ്വീപിലെ വികസനപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അഞ്ചുകേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തും. അവർ രണ്ടുമാസത്തിലൊരിക്കൽ ദ്വീപിലെത്തും.
ഒരു ബിജെപി രാജ്യസഭാംഗത്തിന്റെ മുഴുവൻ എംപിഫണ്ടും ലക്ഷദ്വീപ് വികസനത്തിനായി നീക്കിവെയ്ക്കും. കുടിവെള്ള ശുചീകരണപ്ലാന്റ്, പെട്രോൾ പമ്പുകൾ, കവരത്തിയിൽ കോളേജ്, ദ്വീപിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി സംവിധാനങ്ങൾ എന്നീ ആവശ്യങ്ങളിൽ ഡൽഹിയിലെത്തി അതത് മന്ത്രാലയങ്ങളുമായി സംസാരിച്ചശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നൽകി. ലക്ഷദ്വീപിലെ സന്ദർശനം പാർട്ടി ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്. ജൂൺ ഒന്നു മുതൽ മെമ്പർഷിപ്പ് പ്രചാരണം നടത്തും. എല്ലാ ദ്വീപിലും ബൂത്തു തലങ്ങളിൽ പ്രവർത്തനം തുടങ്ങും. അയ്യായിരം പേരെ അംഗങ്ങളാക്കും. അതാണ് ലക്ഷ്യം.
ദ്വീപിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതൊന്നും ഇപ്പോൾ വിഷയമല്ല. ബിജെപി ഒറ്റയ്ക്ക് വളരാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് സഖ്യവും ധാരണയും മറ്റും. അത് അപ്പോൾ നോക്കാമെന്നും അമിത് ഷാ പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് ശേഷമാണ് എൻ സി പിക്കാർ ബിജെപിയുമായി അടുത്തത്.



