- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയാണെങ്കിൽ അടിയന്താവസ്ഥ പ്രഖ്യാപിച്ചാലും യാതൊരു കുഴപ്പവുമില്ല; ചേതൻ ഭഗത്തിന്റെ ഓൺലൈൻ സർവേയ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണം; എന്തു വന്നാലും മോദിയിൽത്തന്നെ വിശ്വാസം അർപ്പിക്കും; ജനാധിപത്യം ഇല്ലെങ്കിലും മോദിയെത്തന്നെ തെരഞ്ഞെടുക്കുമെന്നും ഫലം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യൽ മീഡിയയിൽ അഭിപ്രായം ശക്തമാക്കാൻ ലക്ഷ്യമിട്ട് എഴുത്തുകാരൻ ചേതൻ ഭഗത്തു നടത്തിയ സർവേ ചീറ്റിപ്പോയി. എന്തു വന്നാലും മോദിയിൽ വിശ്വാസമർപ്പിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചത്. നോട്ട് അസാധുവാക്കലും, മുംബൈയിലെ 3600 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ശിവജി സ്മാരകവും അടക്കമുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു ചേതൻ ഭഗത്തിന്റെ സർവേ. നമ്മുടെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയും എന്നാൽ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിനു വില കൽപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അനുകൂലിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനായിരത്തിൽ അധികം പേർ ഇതിനു മറുപടി നല്കി. ഇതിൽ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിൽപ്പോലും മോദിയെ തെരഞ്ഞെടുക്കും എന്നായിരുന്നു. അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനുമായി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അനുകൂലിക്കുമോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. മറുപടി നല്കിയ ഒമ്പതിനായിരം പേരിൽ 57 ശതമാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സോഷ്യൽ മീഡിയയിൽ അഭിപ്രായം ശക്തമാക്കാൻ ലക്ഷ്യമിട്ട് എഴുത്തുകാരൻ ചേതൻ ഭഗത്തു നടത്തിയ സർവേ ചീറ്റിപ്പോയി. എന്തു വന്നാലും മോദിയിൽ വിശ്വാസമർപ്പിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചത്.
നോട്ട് അസാധുവാക്കലും, മുംബൈയിലെ 3600 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ശിവജി സ്മാരകവും അടക്കമുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു ചേതൻ ഭഗത്തിന്റെ സർവേ.
നമ്മുടെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയും എന്നാൽ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിനു വില കൽപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അനുകൂലിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനായിരത്തിൽ അധികം പേർ ഇതിനു മറുപടി നല്കി. ഇതിൽ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിൽപ്പോലും മോദിയെ തെരഞ്ഞെടുക്കും എന്നായിരുന്നു.
അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനുമായി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അനുകൂലിക്കുമോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. മറുപടി നല്കിയ ഒമ്പതിനായിരം പേരിൽ 57 ശതമാനവും മോദിയെ അനുകൂലിക്കുമെന്ന് വ്യക്തമാക്കി.
സർവേഫലം ചേതൻ ഭഗത് തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.