തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനായി ചെലവഴിച്ചതു 30 ലക്ഷത്തിലധികം രൂപ. നിയമസഭയിൽ വി പി സജീന്ദ്രന്റെ ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി നൽകിയത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ഇതിൽ ഏറ്റവുമധികം തുക ചെലവഴിച്ചത്. 6,09104 രൂപയാണ് ക്ലിഫ് ഹൗസ് നവീകരണത്തിനു വേണ്ടി പൊതുഭരണ വകുപ്പു ചെലവഴിച്ചത്. മുഖ്യമന്ത്രിക്ക് തൊട്ടു പിന്നിലായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ഔദ്യോഗിക വസതിയായ ലിന്റ് റസ്റ്റ് ബംഗ്ലാവ് മോടിപിടിപ്പിക്കാനാണ് ഏറ്റവും അധികം തുക പൊതുഭരണ വകുപ്പ് ചെലവഴിച്ചത്. 4,09441 രൂപ ഇതിന് വേണ്ടി ചെലവഴിച്ചു.

തൊട്ടുപിന്നിൽ വ്യവസായ മന്ത്രി ഇ പി ജയരാജനാണ്. ഔദ്യോഗിക വസതിയായ സൗനഡുവിന് വേണ്ടി 3,63,437 രൂപയാണ് ചെലവിട്ടത്. ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും സിവിൽ സപ്ലൈഡ് വകുപ്പ് മന്ത്രി പി തിലോത്തമനും ഔദ്യോഗിക വസതിക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചില്ല.

മറ്റു മന്ത്രിമാരുടെ വസതിക്കായി ചെലവഴിച്ച തുക ഇങ്ങനെ:

  • ജെ മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്)- ഉഷസ് ബംഗ്ലാവ് (3,55,073)
  • കടന്നപ്പള്ളി രാമചന്ദ്രൻ (തുറമുഖം, മ്യൂസിയം)- റോസ്ഹൗസ് (2,66355)
  • കെ കെ ശൈലജ (ആരോഗ്യം)-നിള ബംഗ്ലാവ്(1,99612)
  • ടി പി രാമകൃഷ്ണൻ (തൊഴിൽ, എക്‌സൈസ്)-എസ്സെൻഡീസ് ബംഗ്ലാവ്(1,04549)
  • കെ ടി ജലീൽ (തദ്ദേശസ്വയംഭരണം)- ഗംഗ ബംഗ്ലാവ്(1,40519)
  • ഡോ. തോമസ് ഐസക്(ധനകാര്യം)-മന്മോഹൻ ബംഗ്ലാവ്(1,19887)
  • കെ രാജു(വനം)- അജന്ത ബംഗ്ലാവ്-37,956
  • ജി സുധാകരൻ ( പൊതുമരാമത്ത്, രജിസ്‌ട്രേഷന്)-നെസ്റ്റ് ബംഗ്ലാവ്(90,000)
  • എ സി മൊയ്തീൻ(സഹകരണം, ടൂറിസം)-പെരിയാർ ഹൗസ് (89,764)
  • എ കെ ബാലൻ (നിയമം, പിന്നാേക്കക്ഷേമം)- പമ്പ ബംഗ്ലാവ് (90,816)
  • വി എസ് സുനിൽകുമാർ (കൃഷി)- ഗ്രേസ് ബംഗ്ലാവ്(49,156)
  • എ കെ ശശീന്ദ്രൻ (ഗതാഗതം)- കാവേരി ബംഗ്ലാവ്(66,730)
  • സി രവീന്ദ്രനാഥ്(വിദ്യാഭ്യാസം)-പൗർണ്ണമി ബംഗ്ലാവ്(39351)