ന്യൂഡൽഹി: സൈബർ ലോകത്തെ മോദി വിരുദ്ധരും മോദി അനുകൂലികളും തമ്മിലുള്ള പോരാട്ടം ഏറെക്കാലങ്ങളായിട്ടുള്ളതാണ്. അടുത്തിടെ വിദേശയാത്രകളും പെട്രോൾ വിലയിൽ ഉണ്ടായ വർദ്ധനവും എല്ലാകൂടിയായപ്പോൾ ഈ സൈബർ പോരാട്ടം അതിന്റെ മൂർത്ഥന്യാവസ്ഥയിൽ എത്തിയിരുന്നു. മോദിയുടെ വാക്കുകൾക്ക് അദ്ദേഹം പോലും ഉദ്ദേശിക്കാത്ത വ്യാഖ്യാനം നൽകിയും മറ്റുമാണ് സൈബർ ലോകത്തെ പോരാട്ടം. ഇങ്ങനെ ചൈനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ബിജെപി സർക്കാർ ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്തത് എന്ന പ്രസ്താവനയാണ് വിവാദത്തിന് ഇടയാക്കിയത്.

'ഇന്ത്യയിൽ ജനിച്ചത് നാണക്കേടായാണ് നിങ്ങൾ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ നിങ്ങൾക്ക് ഇന്ത്യക്കാരനാണെന്ന് പറയുന്നതിൽ അഭിമാനിക്കാം.. ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു വർഷത്തിനുള്ളിൽ സർക്കാരിനു വന്ന മാറ്റം പ്രവാസികളിൽ പ്രത്യാശ ഉണർത്തുന്നതാണ്.' -മോദിയുടെ ഈ വാക്കുകളാണ് വിവാദം കൊടുമ്പിരികൊള്ളാൻ ഇടയാക്കിയത്. ഇതോടെ ട്വിറ്ററിലും ഫേസ്‌ബുക്കിലും മോദി ഇന്ത്യയെ അപമാനിച്ചു എന്ന വിധത്തിൽ ഷാഷ് ടാഗിൽ പ്രചരണം തുടങ്ങി. മോദി ഇൻസൽട്‌സ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ വൻ പ്രതിഷേധം അരങ്ങേറിയത്.

ഇതോടെ ഹാഷ് ടാഗിൽ മോദിയെ അപകീർത്തിപ്പെടുത്തി പ്രചരണം ശക്തമായി. ഇങ്ങനെ ഈ പ്രതിഷേധം ശക്തിപ്രാപിച്ചതോടെ പ്രതിരോധിക്കാൻ വേണ്ടി സംഘപരിവാർ അനുകൂലികളും രംഗത്തിറങ്ങി. മോദി ഇന്ത്യാസ് െ്രെപഡ് എന്ന ഹാഷ്ടാഗിലൂടെയാണ് മോദി അനുകൂലികളുടെ രംഗപ്രവേശം. ഇത് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിഹ് ആയിരിക്കയാണ്. ആദ്യം മോദി ഇൻസൽട്‌സ് ഇന്ത്യ എന്ന ഹാഷ്ടാഗ് ആയിരുന്നു ട്രെൻഡിങ്. മോദി അനുകൂലികൾ കൂട്ടത്തോടെ രംഗത്തെത്തിയതിന് ഇടെയാണ് ട്രെൻഡിങ് മാറിമറിഞ്ഞത്.

കാനഡ സന്ദർശനത്തിനിടെ മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി മോദി സംസാരിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. മറ്റൊരു രാജ്യത്തു ചെന്നു സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ വ്യക്തമാക്കിയിരുന്നു. അടുത്തിടെ രാഹുൽ ഗാന്ധിയും ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയിൽ സജീവമായതോടെ സൈബർ ലോകത്ത് കോൺഗ്രസ് പ്രവർത്തകരും കൂടുതൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ടുണ്ട്.