ന്യൂഡൽഹി: ഉറിയിൽ തിരിച്ചടിച്ച ഇന്ത്യൻ സൈനിക ആക്രമണത്തെ പുകഴ്‌ത്തി സോഷ്യൽ മീഡിയ. തിരിച്ചടി സംബന്ധിച്ച വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുന്നതോടൊപ്പം തന്നെ ഇന്ത്യൻ സൈന്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം ഉയർത്തി ട്വീറ്റു കളും ഹാ്ഷ് ടാഡുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ഇന്ത്യൻ സൈന്യം നുഴഞ്ഞ് കയറിയല്ല പാക് മേഖലയിൽ ആക്രമണം നടത്തിയത്. നേരിട്ടാണ് ഏറ്റുമുട്ടിയിരിക്കുന്നത്. നവമാദ്ധ്യമങ്ങളിലെന്ന പോലെ തന്നെ രാഷ്ട്രീയ നേതാക്കളും സൈന്യത്തിന് ആഭിനന്തനങ്ങൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന് വ്യക്തമായ മറുപടി നൽകാൻ നട്ടെല്ല് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന വിശേഷണങ്ങളാണ് ട്വീറ്റുകളിൽ മിക്കതിലും പ്രതിഫലിക്കുന്നത്. ട്വിറ്റിലൂടെ മാത്രം തിരിച്ചടിക്കുന്ന് പ്രധാനമന്ത്രി എന്നു പറഞ്ഞു നടന്നിരുന്ന അതേ ആളുകളാണ് ഇപ്പോൾ മോദിയെ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്.

#modipunishespak എന്ന ഹാഷ്ടാഗോട് കൂടിയാണ് ട്വീറ്റുകൾ സജ്ജീവമായി കൊണ്ടിരിക്കുന്നത്.. പ്രചരിക്കുന്ന ട്വീറ്റുകൾ കാണാം....

 #ModiPunishesPak like..... #SurgicalStrike Indian Armypic.twitter.com/q6gNc8yVtH

- Narendra Modi (@narendramodi177) September 29, 2016