- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ ഇഖാമ പുതുക്കൽ നടപടികൾ മുടങ്ങില്ല; കുവൈറ്റിൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ വരെ നീട്ടിയതായി അറിയിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഇൻഷൂറൻസ് കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്തതിനാൽ വിദേശികളുടെ അഖാമ (താമസരേഖ) പുതുക്കൽ പ്രതിസന്ധിയിലായതിനെ തുടർന്ന് കരാർ അവസാനിപ്പിച്ചുകൊണ്ടിറക്കിയ ഉത്തരവ് പിൻവലി്ച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇൻഷ്‌നറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ വരെ നീട്ടിയിട്ടുണ്ട് ഇതോടെ വിദേശികളുടെ ഇഖാമ പുതുക്കൽ നടപടികൾ സാധാരണ പോലെ തുടരും. ഇഖാമ പുതുക്കുന്നതിന് മുമ്പ് വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരി ക്കുന്നതും ഹെൽത്ത് ഇൻഷുറൻസ് കാർഡ് നൽകുന്നതും ഉൾപ്പെടെയുള്ള ജോലികൾ സ്വകാര്യ കമ്പനിയാണ് കരാർ അടിസ്ഥാനത്തിൽ നിർവഹിച്ചുപോന്നിരുന്നത്. ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കി കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി യിരുന്നു. ഇതേതുടർന്ന് റെസിഡൻസി പുതുക്കൽ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം ജവാസാത്ത് മേധാവികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ ഇഖാമ പുതുക്കാൻ അപേക്ഷ നൽകിയവർക്ക് ഒരു മാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കുമെന്നും താൽക്കാലിക ഇഖാമ ലഭിച്ചവർ കുവൈത്തിന് പ
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഇൻഷൂറൻസ് കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്തതിനാൽ വിദേശികളുടെ അഖാമ (താമസരേഖ) പുതുക്കൽ പ്രതിസന്ധിയിലായതിനെ തുടർന്ന് കരാർ അവസാനിപ്പിച്ചുകൊണ്ടിറക്കിയ ഉത്തരവ് പിൻവലി്ച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇൻഷ്‌നറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ വരെ നീട്ടിയിട്ടുണ്ട്
ഇതോടെ വിദേശികളുടെ ഇഖാമ പുതുക്കൽ നടപടികൾ സാധാരണ പോലെ തുടരും. ഇഖാമ പുതുക്കുന്നതിന് മുമ്പ് വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരി ക്കുന്നതും ഹെൽത്ത് ഇൻഷുറൻസ് കാർഡ് നൽകുന്നതും ഉൾപ്പെടെയുള്ള ജോലികൾ സ്വകാര്യ കമ്പനിയാണ് കരാർ അടിസ്ഥാനത്തിൽ നിർവഹിച്ചുപോന്നിരുന്നത്. ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കി കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി യിരുന്നു. ഇതേതുടർന്ന് റെസിഡൻസി പുതുക്കൽ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം ജവാസാത്ത് മേധാവികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
നിലവിൽ ഇഖാമ പുതുക്കാൻ അപേക്ഷ നൽകിയവർക്ക് ഒരു മാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കുമെന്നും താൽക്കാലിക ഇഖാമ ലഭിച്ചവർ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതോടെ, ഇഖാമ കാലാവധി കഴിയാറായ വിദേശികൾ ആരോഗ്യഇൻഷുറൻസ് കേന്ദ്രത്തിൽ കൂട്ടമായത്തെുകയും വൻ
തിരക്ക് അനുഭവപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം നേരത്തേ ഇറക്കിയ ഉത്തരവ് മരവിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട്
കണക്കിലെടുത്ത് ജൂലൈ വരെ നിലവിലെ കമ്പനിയെ തന്നെ സേവനരംഗത്ത് തുടരാൻ അനുവദിച്ച് പുതിയ ഉത്തരവ് ഇറങ്ങിയതോടെ ഇഖാമ പുതുക്കൽ നടപടിക്രമങ്ങൾ പുനരാരംഭിക്കാൻ ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചതായാണ് വിവരം.
പതിനഞ്ച് വർഷത്തോളമായി തുടരുന്ന കമ്പനിയുമായുള്ള കരാറാണ് ആരോഗ്യമന്ത്രി ജമാൽ അൽ ഹർബി അവസാനിപ്പിച്ചത്. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ അപാകതകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. 2002ലാണ് പ്രസ്തുത കമ്പ
നിയുമായി ആരോഗ്യമന്ത്രാലയം കരാർ ഒപ്പുവച്ചത്. തുടർന്ന് മൂന്നുവർഷം കൂടുമ്പോൾ പുതുക്കിവരികയായിരുന്നു