- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീലങ്കയെ തകർത്ത് രവീന്ദ്ര ജഡേജ; മൊഹാലി ടെസ്റ്റ് ഇന്ത്യ വിജയത്തിലേക്ക്; രണ്ടാം ഇന്നിങ്ങ്‌സിലും ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ് തകർച്ച; 7 വിക്കറ്റ് നഷ്ടം

മൊഹാലി: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിൽ ഫോളോഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്കയ്ക്ക് എഴ് വിക്കറ്റ് നഷ്ടം. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ 120 ന് നാല് എന്ന നിലയിലായിരുന്നു ശ്രീലങ്ക.ചായക്ക് ശേഷമുള്ള സെഷനിലും മൂന്നു വിക്കറ്റുകൾ തുടരെ വീണു. ആർ അശ്വിൻ രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 574നെതിരെ ശ്രീലങ്ക 174ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്ങ്‌സിലും ലങ്കയെ തകർത്തത്. 400 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയിരുന്നത്. നേരത്തെ ജഡേജ പുറത്താവാതെ നേടിയ 175 റൺസാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റിഷഭ് പന്തിന്റെ 96 റൺസ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു. ആർ അശ്വിൻ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുൽഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി 8000 റൺസെന്ന നാഴികക്കല്ലും മറികടന്നു.
രണ്ടാം ഇന്നിങ്സിലും അത്ര നല്ല തുടക്കമല്ലായിരുന്നു ശ്രീലങ്കയ്ക്ക്. 45 റൺസിന് അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ലാഹിരു തിരിമാനെയെ (0) അശ്വിൻ ക്യാപ്റ്റൻ രോഹിത്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോറർ പതും നിസ്സങ്കയേയും (6) അശ്വിൻ മടക്കി. അടുത്തത് മുഹമ്മദ് ഷമിയുടെ ഊഴമാായിരുന്നു. ക്യാപ്റ്റൻ ദിമുത് കരുണാരത്നയെ (27) ആയിരുന്നു ഷമിയുടെ ഇര. പേസറുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകുകയായിരുന്നു കരുണാരത്നെ. പിന്നാലെ ജഡേജയും ഒരു വിക്കറ്റ് നേടി. ധനഞ്ജയ ഡിസിൽവ (30) ജഡേജയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകുകയായിരുന്നു.
ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണാരത്നെ (28), നിരോഷൻ ഡിക്ക്വെല്ല (2), സുരംഗ ലക്മൽ (0), വിശ്വ ഫെർണാണ്ടോ (0), ലാഹിരു കുമാര (0) എന്നിവരെയാണ് ജേഡജ പുറത്താക്കിയത്. അവസാന അഞ്ച് താരങ്ങൾ രണ്ടക്കം പോലും കണ്ടില്ല. 61 റൺസെടുത്ത പതും നിസ്സങ്ക പുറത്താവാതെ നിന്നു. ലാഹിരു തിരിമാനെ (17), ധനഞ്ജയ ഡിസിൽവ (1) എന്നിവരെ പുറത്താക്കി അശ്വിനും വിക്കറ്റ് കോളത്തിൽ ഇടം നേടി. എയ്ഞ്ചലോ മാത്യൂസ് (22), ചരിത് അസലങ്ക (29) എന്നിവരുടെ നിർണായക വിക്കറ്റുകലാണ് ജസ്പ്രിത് ബുമ്ര വീഴ്‌ത്തിയത്. ലസിത് എംബുൾഡെനിയയെ (0) മടക്കിയയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് നേട്ടത്തിൽ പങ്കാളിയായി.


