സിഡ്‌നി: മഴമൂലം വിരസമായിരുന്ന ഇന്ത്യ ഓസ്‌ട്രേലീയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ ഏവരുടെയും ശ്രദ്ധനേടിയത് ഇന്ത്യൻ പേസർ സിറാജായിരുന്നു. കളത്തിലെ മികച്ച പ്രകടനം കൊണ്ടല്ല അത്. മത്സരത്തിന് മൂന്നോടിയായുള്ള ദേശീയ ഗാനത്തിനിടെ താരം വിതുമ്പിയതാണ് ഏവരുടെ ശ്രദ്ധ സിറാജിലേക്കെത്തിച്ചത്. ഒട്ടേറ പരിശ്രമങ്ങൾക്കും പ്രതിസന്ധികളും തരണം ചെയ്താണ് സിറാജ് ഇന്ത്യൻ ടീമിന്റെ പടവുകൾ കയറിയത്. അതുകൊണ്ട് തന്നെ കളിക്കളത്തി ലെ ഒരോ നിമിഷവും ആസ്വദിച്ചാണ് താരം മത്സരങ്ങൾ പൂർത്തിയാക്കുന്നത്.

ഇന്ത്യൻ ജഴ്സിയണിയുമ്പോൾ സിറാജ് കണ്ണീർ പൊഴിക്കുന്നത് ഇതാദ്യമല്ല. ന്യൂസിലൻഡിനെതിരെ 2017ൽ രാജ്കോട്ടിൽ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചപ്പോഴും സിറാജ് വിതുമ്പുന്നത് ആരാധ കർ കണ്ടതാണ്.മെൽബൺ ടെസ്റ്റിലൂടെയാണ് സിറാജ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. രണ്ടിന്നിങ്സുകളിലുമായി അഞ്ചുവിക്കറ്റുകൾ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കാനും താരത്തിന് സാധിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലെത്തിയ ശേഷം മുഹമ്മദ് സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടർന്ന സിറാജ് ക്രിക്കറ്റ് ലോകത്തെ അന്ന് കണ്ണീരണിയിച്ചു. സിറാജിനെ ആശ്വസിപ്പിച്ച് ഇന്ത്യൻ ടീമൊന്നാകെ എത്തി. പിതാവിന്റെ ഓർമ്മയിലാവാം ഇന്നത്തെ മത്സരത്തിൽ സിറാജ് വിതുമ്പിയതെന്ന് പറയുന്ന വരുമുണ്ട്.

സിഡ്നിയിൽ പന്തുകൊണ്ട് മികച്ച തുടക്കം ഇന്ത്യക്ക് നൽകാൻ സിറാജിനായി. അപകടകാരിയായ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറെ രണ്ടക്കം കാണും മുമ്പ് തന്നെ സിറാജ് ഡ്രസിങ് റൂമി ലേക്ക് മടക്കി. തന്റെ രണ്ടാമത്തെ മാത്രം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്. വാർ ണറെ സ്ലിപ്പിൽ ചേതേശ്വർ പൂജാരയുടെ കൈകളിൽ എത്തിച്ചതോടെ ടെസ്റ്റ് കരിയറിലെ ആറാം വിക്കറ്റ് സിറാജ് സ്വന്തമാക്കി. അഞ്ച് റൺസ് മാത്രമേ ഏറെ പ്രതീക്ഷയോടെ എത്തിയ വാർണ ർക്ക് നേടാനായുള്ളൂ.ടെസ്റ്റ് കരിയറിൽ സ്വന്തം മണിൽ നാല് വർഷത്തിനും 25 ഇന്നിം ഗ്സിനും ഇടയിൽ ആദ്യമായാണ് വാർണർ 10 റൺസിനിടെ പുറത്താവുന്നത് എന്നത് ശ്രദ്ധേയമാണ്.

സിറാജിന്റെ ദേശസ്‌നേഹത്തെ പുകഴ്‌ത്തി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വസീം ജാഫർ രംഗത്തെ ത്തി. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കു കയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ 'നി ങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ് വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു.