തൃശൂർ: അഴിമതിക്കും ഫാസിസത്തിനും ബദൽ ഇടതുപക്ഷം മാത്രമെന്ന് പട്ടാമ്പി മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും ജെഎൻയു സമരപോരാളിയുമായ മുഹമ്മദ് മുഹ്‌സിൻ. കോൺഗ്രസ്സും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയം എന്നത് കാലഘട്ടത്തിന്റെ അവശ്യകതയാണെും മുഹ്‌സിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പട്ടാമ്പിയിലെ വിജയം എന്നത് ജനങ്ങളുടെ കയ്യിലാണെും കേരളത്തിൽ വർദ്ധിച്ചു വരുന്ന കോഗ്രസിന്റെ അഴിമതിയും, കേന്ദ്രത്തിലെ ഭരണത്തിനു നേതൃത്ത്വം നൽകു ബിജെപിയുടെ ഫാസിസ്സ്റ്റ് പ്രവർത്തനങ്ങൽക്കും അസഹിഷ്ണുതയ്ക്കും കേരളത്തിൽ ഇടമില്ലെന്നും ഇവ രണ്ടും ഒരുപോലെ എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിയിലെ വിജയത്തെകുറിച്ച് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെും, ജനങ്ങൾക്ക് മുിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയും തനിക്ക് പറയാനുള്ളത് അവരോട് പറയുകയും ചെയ്യുകയെതാണ് താൻ ഉദ്ദേശിക്കുതെും അദ്ദേഹം പറഞ്ഞു.

പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുത് വലിയ ഉത്തരമാദിത്വമാണ്. ഒരു യുവാവെന്ന നിലയിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുതിനു മുൻപ് തന്നെ മണ്ഡലത്തിലെ അനേകം യുവാക്കൾ തനിക്ക് പിന്തുണയറിയിച്ചിരുന്നതായും മുഹ്‌സിൻ പറഞ്ഞു. ഇപ്പോൾ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചശേഷം പിന്തുണ കൂടി വരുകയാമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ യുവാക്കളുടെ പിന്തുണ താൻ പ്രതീക്ഷിച്ചതിലും അപ്പുറത്താണ്. മുന്നണി ഭേദമില്ലാത്ത പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ വിഭാഗത്തേയും പരിഗണിച്ചുകൊണ്ട് മികച്ച മാതൃകയാണ് ഇടതുപക്ഷം കാണിച്ചിരിക്കുന്നത്. യുവാക്കൽക്കും സ്ത്രീകൾക്കും നല്ല പങ്കാളിത്തമാണ് ഇടതുപക്ഷം നൽകിയിരിക്കുന്നത്. എന്നാൽ യുഡിഎഫിൽ മറിച്ചാണ് അവസ്ഥ യുവാക്കളെ പാടെ അവഗണിച്ചിരിക്കുന്നുവെന്നും തീർച്ചയായും ഇത് യുഡിഎഫിലെ യുവാക്കെളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കുന്നിടത്തോളം ബിജെപി അക്കൗണ്ട് തുറക്കില്ല. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി കോൺഗ്രസും ബിജെപിയും ഒത്തുകളിച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റെങ്കിലും ലഭിക്കുന്ന അവസ്ഥയുണാകുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രചരണത്തിനായി സുഹൃത്തും ജെഎൻയുവിലെ തീപ്പൊരി നേതാവുമായ കനയ്യകുമാർ എത്തുമോ എന്ന ചോദ്യത്തിന് കനയ്യക്കും തനിക്കും അത് ഒരുപോലെ ആഗ്രഹമുള്ള കാര്യമാണെന്നും എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുക എഐഎസ്എഫ് നേതൃത്വമാണെന്നും മുഹ്‌സിന് പറഞ്ഞു.

പട്ടാമ്പിയിലെ വികസനം എങ്ങനെയുള്ളതായിരിക്കണമെന്നതിനെ കുറിച്ച് വ്യകത്മായ നിലപാടുമുണ്ട് ജെഎൻയു സമരപോരാളിയായ മുഹമ്മദ് മുഹ്‌സിന്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നമുക്കാവിശ്യം പരിസ്ഥിതിക്ക് സംഭവിക്കുന്ന കോട്ടങ്ങൾ നാളെ നമുക്ക് തന്നെ തിരിച്ചടിയാകും. പുഴകളേയും മലകളേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തിനാവിശ്യമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി മണ്ഡലത്തിലെ മാലിന്യ നിർമ്മാർജനം താറുമാറായിരിക്കുന്നു. ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സമഗ്രമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മയടക്കം യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ശ്രദ്ധ നൽകുമെന്നും ഒപ്പംതന്നെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങ്ങളിൽ സജീവമായി തന്നെ ഇടപെടുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ എന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കാരക്കാട് മാനു മുസ്ലിയാരെന്ന സമസ്ത നേതാവിന്റെ ചെറുമകനാണെന്നത് മുസ്ലിം സമുദായത്തിലേ വോട്ടുകൾ നേടുന്നതിനു സഹായകമാകില്ലേയെന്ന ചോദ്യത്തിനു കാരക്കാട് മാനു മുസ്ലിയാർ എന്ന വ്യക്തി മുസ്ലിം മതത്തിൽ മാത്രമൊതുങ്ങുന്ന പ്രവർത്തനങ്ങളല്ല നടത്തുന്നതെന്നും എല്ലാ സമുദായങ്ങളേയും വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഒരുപോലെ കാണുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തീർച്ചയായും തനിക്ക് തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നും മുഹ്‌സിൻ പ്രത്യാശ പ്രകടിപ്പിച്ചു.