- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതാ ബാനർജീ, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനു വേണ്ടിയാണ്, ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, എന്റെ കുറ്റം കൊണ്ടല്ല; മമതയ്ക്കു മുമ്പിൽ അപേക്ഷയുമായി മുഹമ്മദ് ഷമിയുടെ ഭാര്യ
കൊൽക്കത്ത: മുഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള ഭിന്നതകൾ തെരുവിലേക്ക് നീങ്ങിയിട്ട് ദിവസം കുറച്ചായി. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരെ പോലും അടിച്ചോടിച്ചാണ് ഷമിയുടെ ഭാര്യ ഹാസിൻ ജഹാൻ രംഗത്തെത്തിയിരുന്നത്. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണ തേടി ഹാസിൻ രംഗത്തെത്തി. തനിക്ക് പറയാനുള്ളത് കേൾക്കാൻ മമത തയ്യാറാകണമെന്നാണ് ഹാസിൻ ആവശ്യപ്പെടുന്നത്. മമതയെ കണ്ട് തന്റെ വേദനകൾ അറിയിക്കണമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ' ഇന്ന്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മമതാ ബാനർജിക്കു മുമ്പിൽ ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെ കുറ്റംകൊണ്ടല്ല. ഞാൻ നിങ്ങളുടെ പിന്തുണ തേടുകയല്ല. സത്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം ശ്രദ്ധിക്കണമെന്നു മാത്രമാണ് ഞാൻ അപേക്ഷിക്കുന്നത്. എന്നെ കണ്ട് എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം. അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കൂ.' അവർ പറഞ്ഞു. രണ്ടുവർഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമ
കൊൽക്കത്ത: മുഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള ഭിന്നതകൾ തെരുവിലേക്ക് നീങ്ങിയിട്ട് ദിവസം കുറച്ചായി. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരെ പോലും അടിച്ചോടിച്ചാണ് ഷമിയുടെ ഭാര്യ ഹാസിൻ ജഹാൻ രംഗത്തെത്തിയിരുന്നത്. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണ തേടി ഹാസിൻ രംഗത്തെത്തി. തനിക്ക് പറയാനുള്ളത് കേൾക്കാൻ മമത തയ്യാറാകണമെന്നാണ് ഹാസിൻ ആവശ്യപ്പെടുന്നത്. മമതയെ കണ്ട് തന്റെ വേദനകൾ അറിയിക്കണമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
' ഇന്ന്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മമതാ ബാനർജിക്കു മുമ്പിൽ ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെ കുറ്റംകൊണ്ടല്ല. ഞാൻ നിങ്ങളുടെ പിന്തുണ തേടുകയല്ല. സത്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം ശ്രദ്ധിക്കണമെന്നു മാത്രമാണ് ഞാൻ അപേക്ഷിക്കുന്നത്. എന്നെ കണ്ട് എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം. അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കൂ.' അവർ പറഞ്ഞു.
രണ്ടുവർഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ഹാസിന്റെ ആരോപണം ഷമി യുവതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്സണൽ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളുംഹാസിൻ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
'ഞാൻ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷമിയുടെ പ്രവൃത്തി ഇതിനേക്കാൾ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.' എന്നു പറഞ്ഞാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 2014ൽ ഡൽഹി ഡെയർ ഡെവിൾസ് നൽകിയ ഫോണായിരുന്നു അതെന്നും ഷമിയുടെ ബി.എം.ഡബ്ല്യു കാറിൽ ഗർഭനിരോധന സാമഗ്രികൾക്കൊപ്പമാണ് ഈ ഫോൺ തനിക്കു ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു. ഈ ഫോൺ പിന്നീട് അന്വേഷണ സംഘത്തിന് കൈമാറായിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചിരുന്നു.