- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതം മാറുന്നത് തെറ്റ്, ചെറുപ്പക്കാരിൽ ഹിന്ദുമതത്തേക്കുറിച്ച് അഭിമാനം വളർത്തണം; ആർഎസ്എസ് പരിപാടികളിൽ വനിതാ പങ്കാളിത്തവും വേണം: മോഹൻ ഭാഗവത്
ഹൽദ്വാനി: വിവാഹത്തിന് വേണ്ടി മറ്റ് മതങ്ങളിലേക്ക് ഹിന്ദുവിഭാഗത്തിലുള്ളവർ മാറുന്നത് തെറ്റാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വളരെ ചെറിയ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു കുടുംബങ്ങളിൽ നിന്ന് ബാല്യകാലങ്ങളിൽ മതവും ആചാരവും സംബന്ധിച്ച അഭിമാനം കുട്ടികളിൽ നിറയ്ക്കാത്തതാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
എന്തുകൊണ്ടാണ് മതപരിവർത്തനം നടത്തുന്നത്. എങ്ങനെയാണ് നമ്മുടെ ആൺമക്കളും പെൺമക്കളും മറ്റ് മതവിശ്വാസങ്ങളിലേക്ക് പോവുന്നത്. വിവാഹത്തിന് വേണ്ടിയാണോ? അങ്ങനെ ചെയ്യുന്നത് തെറ്റായ കാര്യമാണ് എന്നത് മറ്റൊരു വിഷയമാണ്. എന്നാൽ നമ്മൾ അവരെ തയ്യാറാക്കുന്നില്ലേ എന്നതാണ് ചോദ്യം. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ആർഎസ്എസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
സ്വന്തം സമുദായത്തേക്കുറിച്ച് അഭിമാനവും ആദരവും സംസ്കാരം പിന്തുടരുന്നതിനുള്ള പിന്തുണയും കുട്ടികൾക്ക് വീടുകളിൽ നിന്ന് ലഭിക്കണം. അവർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറാതെ മറുപടി നൽകണം. മറുപടി നൽകാതെ ആശയക്കുഴപ്പത്തിലാവരുത്. അവർക്ക് മൂല്യങ്ങൾ നൽകേണ്ടത് വീടുകളിൽ നിന്നാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
ആർഎസ്എസ് യോഗങ്ങളിൽ പുരുഷന്മാരെ മാത്രം കാണുന്നതിനേക്കുറിച്ച് സംസാരിക്കാനും മോഹൻ ഭാഗവത് മടിച്ചില്ല. ആർഎസ്എസിന്റെ പ്രവർത്തനം ഹിന്ദു സമുദായത്തെ ലക്ഷ്യമാക്കിയാണ്. എന്നാൽ ആർഎസ്എസ് പരിപാടികളിൽ പുരുഷന്മാരെ മാത്രമാണ് കാണുന്നത്. സമുദായത്തിന് വേണ്ടി നടത്തുന്ന പരിപാടികളിൽ അൻപത് ശതമാനമെങ്കിലും വനിതാ പങ്കാളിത്തം വേണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്