ലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴ് സൂപ്പർ നായകൻ സൂര്യയും ഇതാദ്യമായി ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നു. തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. തമിഴിലെ സംവിധായകൻ കെ.വി.ആനന്ദാണ് തന്റെ ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. അടുത്ത വർഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

യന്തരിൻ 2 അടക്കമുള്ള സിനിമകൾ നിർമ്മിച്ച ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് മോഹൻലാൽ - സൂര്യ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഒടിയൻ, ലൂസിഫർ, നീരാളി, കായംകുളം കൊച്ചുണ്ണി , കുഞ്ഞാലി മരക്കാർ, രണ്ടാമൂഴം സിനിമകളാണ് മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്നത്. ഇവയിൽ പലതും ചിത്രീകരണം നടന്നു വരികയാണ്. അതിനിടെയാണ് തമിഴിലെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി എത്തുന്നത്. മോഹൻലാലിന് തമിഴിലും സൂര്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. അതിനാൽ തന്നെ ഈ രണ്ട് താരങ്ങൾ ഒരുമിച്ചെത്തുന്ന സിനിമ ആരാധകർക്ക് ആഘോഷമാവുമെന്ന് ഉറപ്പാണ്.

അയൻ, കോ , മാറ്റ്‌റാൻ, കാവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് കെ വി ആനന്ദ് . മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത്ത് എന്ന ബ്‌ളോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും ആനന്ദായിരുന്നു.