കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ നടൻ മോഹൻലാലും അദ്ധ്യാപകനാകുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ അദ്ധ്യാപകനാവുന്നത്.

ഇതാദ്യമായാണ് ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ച് വരുന്നതേയുള്ളൂ. ബെന്നി. പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ തിരക്കഥ ബെന്നി പി. നായരമ്പലം പൂർത്തിയാക്കിക്കഴിഞ്ഞു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ബാനർ ആശിർവാദ് സിനിമാസ്.ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തനങ്ങളും ദ്രുദഗതിയിൽ നടക്കുന്നു. ചിത്രത്തിനു പേരിട്ടിട്ടില്ല. വൈകാതെ ഷൂട്ടിങ് തുടങ്ങും.

ശ്യാംധർ, അജയ് വാസുദേവ് എന്നിവരുടെ ചിത്രങ്ങളിലാണ് മമ്മൂട്ടി അദ്ധ്യാപക വേഷത്തിലെത്തുന്നത്. കളമശേരിയിൽ ചിത്രീകരണമാരംഭിച്ച ശ്യാംധർ ചിത്രത്തിൽ അദ്ധ്യാപകരെ പഠിക്കുന്ന അദ്ധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലെത്തുന്ന ഈ കഥാപാത്രത്തിലൂടെ സരസമായ ഒരു ഫാമിലി എന്റർടെയ്‌നറാണ് ശ്യാംധർ അവതരിപ്പിക്കുന്നത്.