- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു; മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടന്നും വെള്ളം പോലും അളന്നു തൂക്കി കുടിച്ചും കഠിന പ്രയത്നം: മൂന്നര പതിറ്റാണ്ടായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ വീണ്ടും മലയാളികളെ ഞെട്ടിക്കുന്നു
ഒടിയൻ എന്ന സിനിമയ്ക്കു വേണ്ടി മോഹൻലാൽ കഷ്ടപ്പെടുന്നതു പോലെ മറ്റൊരു നടനും കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് തീർത്തു പറയാം. നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. വയർ ഇല്ലേ ഇല്ല, മുഖത്ത് തെളിച്ചം കൂടി. ചെറുപ്പം വീണ്ടെടുത്ത് മലയാളികൾക്ക് എന്നും കൗതുകമായ ലാലേട്ടൻ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഒടിയനായുള്ള ലാലേട്ടന്റെ പുതിയ അവതാരം ആരാധകരെ തെല്ലെന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം നെറ്റിൽ ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. 51 ദിവസം നീണ്ട പരിശീലനത്തിന് ശേഷം ലാലിന്റെ ശരീരഭാരം 18 കിലോയാണ് കുറഞ്ഞത് ഫ്രാൻസിൽ നിന്നെത്തിയ സംഘം ശക്തമായ വെല്ലുവിളിയാണ് മോഹൻലാലിന് നൽകിയത്. മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട
ഒടിയൻ എന്ന സിനിമയ്ക്കു വേണ്ടി മോഹൻലാൽ കഷ്ടപ്പെടുന്നതു പോലെ മറ്റൊരു നടനും കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് തീർത്തു പറയാം. നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. വയർ ഇല്ലേ ഇല്ല, മുഖത്ത് തെളിച്ചം കൂടി. ചെറുപ്പം വീണ്ടെടുത്ത് മലയാളികൾക്ക് എന്നും കൗതുകമായ ലാലേട്ടൻ വീണ്ടും വിസ്മയിപ്പിക്കുകയാണ്.
ഒടിയനായുള്ള ലാലേട്ടന്റെ പുതിയ അവതാരം ആരാധകരെ തെല്ലെന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം നെറ്റിൽ ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. 51 ദിവസം നീണ്ട പരിശീലനത്തിന് ശേഷം ലാലിന്റെ ശരീരഭാരം 18 കിലോയാണ് കുറഞ്ഞത് ഫ്രാൻസിൽ നിന്നെത്തിയ സംഘം ശക്തമായ വെല്ലുവിളിയാണ് മോഹൻലാലിന് നൽകിയത്.
മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു. 51 ദിവസത്തിന് ശേഷം രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂർ വീതം ലാൽ എക്സർസൈസ് ചെയ്യുന്നുണ്ട്.