- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിനി ടോമിന്റൈ ലൈവിൽ അപ്രതീക്ഷിതമായി എത്തി മോഹൻലാൽ; പ്രേക്ഷകർക്ക് ഹായ് നൽകി ഞെട്ടിച്ച വീഡിയോ എറ്റെടുത്ത് ലാലേട്ടൻ ഫാൻസും
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിവരം പ്രേക്ഷകരെ അറിയിക്കാനാണ് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലെത്തിയത്. രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും അതിന്റെ തിരക്കായതിനാലാണ് ടിവി ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ടിനി ടോം പറഞ്ഞു. മാത്രമല്ല സിനിമയിൽ നായകൻ മലയാളികളുടെ പ്രിയപുത്രൻ മോഹൻലാൽ ആണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹൻലാൽ കയറി വരുന്നത്. അദ്ദേഹം പ്രേക്ഷകർക്കൊരു ഹായി നൽകി പെട്ടന്ന് മറയുകയും ചെയ്തു. എന്തായാലും മോഹൻലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും അമ്പരപ്പിച്ചെന്ന് പറയാം.
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിവരം പ്രേക്ഷകരെ അറിയിക്കാനാണ് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലെത്തിയത്.
രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും അതിന്റെ തിരക്കായതിനാലാണ് ടിവി ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ടിനി ടോം പറഞ്ഞു. മാത്രമല്ല സിനിമയിൽ നായകൻ മലയാളികളുടെ പ്രിയപുത്രൻ മോഹൻലാൽ ആണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹൻലാൽ കയറി വരുന്നത്. അദ്ദേഹം പ്രേക്ഷകർക്കൊരു ഹായി നൽകി പെട്ടന്ന് മറയുകയും ചെയ്തു.
എന്തായാലും മോഹൻലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും അമ്പരപ്പിച്ചെന്ന് പറയാം.
Next Story