- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലാണ് മാറ്റമുണ്ടാകേണ്ടത്; സിനിമയിലുള്ളവർ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പ്രവർത്തിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ലല്ലോ? രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ; ആർക്ക് വേണ്ടിയും പ്രചരണത്തിനില്ല
തിരുവനന്തപുരം: തനിക്ക് രാഷ്്ട്രീയമില്ലെന്ന തുറന്നു പറച്ചിലുമായി മോഹൻലാൽ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താര സാന്നിധ്യം സജീവമായി ചർച്ചയാകുമ്പോഴാണ് മോഹൻലാൽ മനസ്സ് തുറക്കുന്നത്. മത്സര രംഗത്തുള്ള ആർക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയാണ് ലാൽ നൽകുന്നത്. കാൺഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാൽ ആധികാരികമായി പറയാൻ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാൾ ആ പാർട്ടിയിൽ എങ്ങനെ പോയി ചേരും. അല്ലെങ്കിൽ നമ്മൾ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോൾ അതിനുള്ള സമയമില്ലെന്നാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. കേരളാ കൗമുദിയുടെ സിനിമാ മാസികയിലാണ് ലാൽ മനസ്സ് തുറക്കുന്നത്. മോഹൻലാൽ കൊല്ലത്ത് മുകേഷിനായി പ്രചരണത്തിന് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ഫലത്തിൽ നിഷേധിക്കുകയാണ് ഈ വാക്കുകളിലൂടെ മോഹൻലാൽ എന്നാണ് വിലയിരുത്തൽ. രാഷ്ട്രീയത്തെ കുറിച്ച് മോഹൻ ലാൽ വിലയിരുത്തലുകൾ നടത്തുന്നത് ഇങ്ങനെ: നല്ല സിനിമകളുണ്ടാകുമ്പോഴാണ് സിനിമയ്ക്ക് ഗുണമുണ്ടാകുന്നത്. നല്ല സിനിമകളുണ്ടാ
തിരുവനന്തപുരം: തനിക്ക് രാഷ്്ട്രീയമില്ലെന്ന തുറന്നു പറച്ചിലുമായി മോഹൻലാൽ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താര സാന്നിധ്യം സജീവമായി ചർച്ചയാകുമ്പോഴാണ് മോഹൻലാൽ മനസ്സ് തുറക്കുന്നത്. മത്സര രംഗത്തുള്ള ആർക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയാണ് ലാൽ നൽകുന്നത്.
കാൺഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാൽ ആധികാരികമായി പറയാൻ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാൾ ആ പാർട്ടിയിൽ എങ്ങനെ പോയി ചേരും. അല്ലെങ്കിൽ നമ്മൾ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോൾ അതിനുള്ള സമയമില്ലെന്നാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. കേരളാ കൗമുദിയുടെ സിനിമാ മാസികയിലാണ് ലാൽ മനസ്സ് തുറക്കുന്നത്. മോഹൻലാൽ കൊല്ലത്ത് മുകേഷിനായി പ്രചരണത്തിന് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ഫലത്തിൽ നിഷേധിക്കുകയാണ് ഈ വാക്കുകളിലൂടെ മോഹൻലാൽ എന്നാണ് വിലയിരുത്തൽ.
രാഷ്ട്രീയത്തെ കുറിച്ച് മോഹൻ ലാൽ വിലയിരുത്തലുകൾ നടത്തുന്നത് ഇങ്ങനെ: നല്ല സിനിമകളുണ്ടാകുമ്പോഴാണ് സിനിമയ്ക്ക് ഗുണമുണ്ടാകുന്നത്. നല്ല സിനിമകളുണ്ടാകുമ്പോൾ പ്രേക്ഷകർ കൂടുതലായി സിനിമ കാണാൻ വരും. അപ്പോൾ നല്ല തീയേറ്ററുകളുണ്ടാകും. സിനിമയിലാണ് മാറ്റമുണ്ടാകേണ്ടത്. സിനിമയിലുള്ളവർ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പ്രവർത്തിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ലല്ലോ. ജനപ്രതിനിധി നാടിന്റെ എല്ലാ കാര്യങ്ങളും നോക്കണം. സിനിമയുടെ ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് ചിലപ്പോൾ സഹായിക്കാൻ പറ്റും. അല്ലാതെ സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയിൽ അവരെന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്കിപ്പോൾ പറയാൻ പറ്റില്ല. അതുകൊണ്ടാണ് സിനിമയ്ക്ക് ഒരു മന്ത്രി എന്ന ആശയം ഇവിടെയുണ്ടായത്. സിനിമാതാരങ്ങൾക്ക് സിനിമയെക്കുറിച്ച് കൂടുതലറിയാം. സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചറിയാം. അത്തരത്തിൽ അവർക്ക് നമ്മളെ സഹായിക്കാൻ കഴിയും-ലാൽ വിശദീകരിച്ചു.
രാഷ്ട്രീയത്തിലേക്ക് യാതൊരു താൽപര്യവുമില്ല. അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ ചില സംഭാഷണങ്ങളിലോ ബ്ലോഗിലെ ചില പരാമർശങ്ങളുടെയൊക്കെ പേരിലോ ഇയാൾ അവരുടെയാളാണ് മറ്റവരുടെയാളാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് അതൊന്നും ഇതുവരെ ബാധകമല്ല. എല്ലാവരോടും സൗഹൃദമുള്ളയാളാണ് ഞാൻ. ഞാനെന്തെഴുതിയാലും ഒരാളെപ്പറ്റിയാണെന്ന് ഒരാൾക്ക് തോന്നിയാൽ ഞാനെന്ത് ചെയ്യാനാണ്. ഒരാളെ പിൻ പോയിന്റ് ചെയ്ത് ഞാനിതുവരെ ഒന്നും എഴുതിയിട്ടില്ല. അത്തരത്തിൽ രാഷ്ട്രീയമായി നല്ല അറിവും വിവരവുമുള്ളൊരാളല്ല ഞാൻ.
ഏത് കാര്യത്തിലും നമുക്കൊരു പ്രതിബദ്ധത വേണം. കക്ഷി രാഷ്ട്രീയത്തോട് അല്ലെങ്കിൽ ഒരു പാർട്ടിയോട് താൽപര്യം വരണമെങ്കിൽ എനിക്കതിനെക്കുറിച്ച് നല്ല ധാരണ വേണം. കോൺഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാൽ ആധികാരികമായി പറയാൻ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാൾ ആ പാർട്ടിയിൽ എങ്ങനെ പോയി ചേരും. അല്ലെങ്കിൽ നമ്മൾ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോൾ അതിനുള്ള സമയമില്ലെന്നും വിശദീകരിക്കുന്നു.
ഞാൻ വളരെ സ്വതന്ത്രമായി നടക്കാനിഷ്ടപ്പെടുന്നയാളാണ്. ഞാൻ സിനിമയിലെത്തിയിട്ട് മുപ്പത്തിയെട്ട് വർഷമായി. കുറച്ചുനാൾ കഴിയുമ്പോൾ സിനിമകൾ കുറയ്ക്കും അല്ലെങ്കിൽ കുറയും. ആ സമയത്ത് എനിക്ക് ഒരുപാട് യാത്ര ചെയ്യണമെന്നുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നുണ്ട്. ഈ ലോകം മുഴുവൻ കാണണമെന്നുണ്ട്. ഈ സമയത്ത് എന്റെ മനസ്സിൽ ഈ ഉത്തരമാണ്. നാളെ ഇതല്ലല്ലോ നിങ്ങൾ പറഞ്ഞതെന്ന് ചോദിച്ചാൽ എനിക്കറിയില്ല. അഭിപ്രായങ്ങൾ മാറാം. മാറാതിരിക്കാം-ലാൽ പറയുന്നു.