രാധകർക്ക് എത്രകണ്ടാലും മതിയാവില്ല ലാലേട്ടന്റെ പുതിയ മേക്ക് ഓവർ. ഓരോ പ്രാവശ്യവും പുറത്ത് വരുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. താരത്തിന്റെതായി വരുന്ന എല്ലാ ഫോട്ടോകൾക്കും ആരാധകർ വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്.

ഇത്തവണ ക്ലീൻ ഷേവിൽ നിന്നും മാറി അൽപ്പം കുറ്റിത്താടിയും കുറ്റി മീശയുമായി എത്തിയിരിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഒടിയന് വേണ്ടി 18 കിലോ ഭാരം കുറച്ച് താടിയും മീശയുമില്ലാതെ എത്തിയ ലാലേട്ടന് വൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്. അതോടെ ലാലേട്ടന്റെ ഓരോ ലുക്കുകളും കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിപ്പും തുടങ്ങി. ഈ നിരയിലേക്കാണ് ലാലേട്ടന്റെ പുതിയ ലുക്കിലുള്ള ചിത്രവും എത്തിയിരിക്കുന്നത്.