- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്റാർട്ടിക്കയുടെ ആദിമവിശുദ്ധിയിൽ കേരളത്തെക്കുറിച്ചോർത്ത് മോഹൻലാൽ; അധികാരസ്ഥാനത്തുള്ളവരിലെ പ്രതീക്ഷ നഷ്ടമായി; സർക്കാരിനെതിരെ സൂപ്പർ താരത്തിന്റെ ബ്ലോഗ്
സർക്കാരിനെതിരെ ആഞ്ഞടിച്ച് സൂപ്പർ താരം മോഹൻലാലിന്റെ പുതിയ കുറിപ്പ്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ സമകാലീന സംഭവങ്ങളിൽ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അടുത്തിടെ അന്റാർട്ടിക്കൻ ട്രിപ്പിന് പോയ താരത്തിന് കേരളത്തെക്കുറിച്ച് ഓർത്തുണ്ടായ വ്യാകുലതകളാണ് പുതിയതായി ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഫലത്തിൽ
സർക്കാരിനെതിരെ ആഞ്ഞടിച്ച് സൂപ്പർ താരം മോഹൻലാലിന്റെ പുതിയ കുറിപ്പ്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ സമകാലീന സംഭവങ്ങളിൽ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അടുത്തിടെ അന്റാർട്ടിക്കൻ ട്രിപ്പിന് പോയ താരത്തിന് കേരളത്തെക്കുറിച്ച് ഓർത്തുണ്ടായ വ്യാകുലതകളാണ് പുതിയതായി ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഫലത്തിൽ സർക്കാരിനെതിരായ കടുത്ത വിമർശനമായി ബ്ലോഗ് കുറിപ്പു മാറി.
''എല്ലാ മേഖലയിലും മാലിന്യവും വിഷവും പടർന്ന നമ്മുടെ അവസ്ഥയെക്കുറിച്ച് അന്റാർട്ടിക്കയുടെ ആദിമവിശുദ്ധിയിൽ ഇരുന്ന് ഓർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. എങ്ങിനെയാണ്, എന്നാണ് നാം ഇതിൽ നിന്ന് ഒന്ന് കരകയറുക....അന്റാർട്ടിക്കയുടെ വെൺമയിൽ അലിഞ്ഞ്, മഞ്ഞുപാടങ്ങളിലേക്ക് കണ്ണുംനട്ടിരുന്നപ്പോൾ മോഹൻലാൽ എന്ന മഹാനടന്റെ കൺമുന്നിൽ തെളിഞ്ഞത് മലീനപ്പെട്ടതും വിഷലിപ്തവുമായ ദൈവത്തിന്റെ സ്വന്തം നാടാണ്...'' രാസവസ്തുക്കൾ വിഷമയമാക്കിയ തന്റെ നാടിനെക്കുറിച്ചുള്ള ആശങ്കകൾ ഉടൻ തന്നെ നടൻ തന്റെ ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണണ്. ഒപ്പം അധികാര സ്ഥാനത്തിരിക്കുന്നവരെയും വിമർശിക്കുന്നു.
വായുവും വെള്ളവും അന്തരീക്ഷവും ഭക്ഷണവും വിഷമയമായിരിക്കുകയും രോഗാതുരമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരാണ് രക്ഷകരായി വരികയെന്ന് ലാൽ ചോദിക്കുന്നു. അധികാരസ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട. അവർക്ക് കോഴ,മദ്യം,സോളാർ തുടങ്ങി നിരവധി വിഷയങ്ങളുണ്ട് തലപുകയ്ക്കാൻ. നമ്മുടെ കാര്യം നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലാൽ തുടരുന്നു. കേരളത്തിലെ മാലിന്യം,പുഴ നശീകരണം, പ്രകൃതിചൂഷണം,പരിസ്ഥിതി തകർച്ച എന്നീ വിഷയങ്ങളിലൂടെ ബ്‌ളോഗ് കടന്നുപോകുന്നു.
35 വർഷമായി വെയിലിൽ ഉൾപ്പെടെ ഷൂട്ട് ചെയ്യുന്ന തനിക്ക് അസഹനീയമാണ് ഇപ്പോഴത്തെ വെയിൽ എന്ന് ഋതുപ്പകർച്ചകളിലെ സമയംതെറ്റൽ പരാമർശിക്കുന്ന ഭാഗത്ത് മോഹൻലാൽ കുറിക്കുന്നു. ശുചീകരണത്തിലും പരിസരപരിപാലത്തിലും സിംഗപ്പൂർ എന്ന രാജ്യത്തെക്കുറിച്ച് മനസ്സിരുത്തി പഠിക്കണമെന്ന അഭ്യർത്ഥനയും അധികാരികൾക്ക് മുന്നിൽ ലാൽ വയ്ക്കുന്നു.
ശുദ്ധവും ശുഭ്രവുമായ ശരീരത്തെപ്പോലെ വിശുദ്ധമായിരിക്കട്ടെ, നാം പാർക്കുന്ന ഭൂമിയും എന്ന് ആഹ്വാനം ചെയ്തുകൊണ്ട് പുതുവർഷാശംസകൾ മോഹൻലാൽ നേരുകയും ചെയ്യയ്തുകൊണ്ടാൽ ലാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബ്ലോഗിന്റെ പൂർണരൂപം ഇതാ...