- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം മാറിയിട്ടില്ല; ക്രിസ്തുവിനെ അറിയാൻ ശ്രമിക്കുന്നു; മരിക്കുംവരെ ജനിച്ച മതത്തിൽ തുടരും; മതം മാറിയെന്ന ആരോപണത്തിനു മറുപടിയുമായി സംഗീത സംവിധായകൻ മോഹൻ സിത്താര
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താൻ മതം മാറിയിട്ടില്ലെന്ന വിശദീകരണവുമായി സംഗീത സംവിധായകനും ഗായകനുമായ മോഹൻ സിതാര രംഗത്തെത്തി. മതം മാറിയിട്ടില്ലെന്നും യേശുവിനെ അറിയാൻ ശ്രമിക്കുകയാണെന്നും മരിക്കുംവരെ ജനിച്ച മതത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കരയിലുള്ള പാസ്റ്റർ ടിനു ജോർജിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ സുവിശേഷ യോഗത്തിൽ അദ്ദേഹത്തിനൊപ്പം മോഹൻ സിത്താര ഹല്ലേലൂയ പാടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒക്ടോബർ 30നു വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മോഹൻ സിത്താര മതംമാറിയെന്ന ആരോപണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആക്രമണം ശക്തമാക്കി. പെരുവല്ലൂർ കല്ലുന്തോട്ടിൽ ശ്രീമാൻ കുമാരന്റേയും ശ്രീമതി ദേവകിയുടേയും മകൻ മോഹൻ മതം മാറി, അതായത് സംഗീത സംവിധായകൻ മോഹൻ സിത്താര ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്ത്യൻ മതം സ്വീകരിച്ചു. ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ തുടങ്ങിയ സിനിമാസംഗീത ജീവിതം രണ്ടായിരത്തി പതിനാറിലെത്തുമ്പോൾ മോഹന്റെ മോഹങ്ങൾക്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താൻ മതം മാറിയിട്ടില്ലെന്ന വിശദീകരണവുമായി സംഗീത സംവിധായകനും ഗായകനുമായ മോഹൻ സിതാര രംഗത്തെത്തി. മതം മാറിയിട്ടില്ലെന്നും യേശുവിനെ അറിയാൻ ശ്രമിക്കുകയാണെന്നും മരിക്കുംവരെ ജനിച്ച മതത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കരയിലുള്ള പാസ്റ്റർ ടിനു ജോർജിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ സുവിശേഷ യോഗത്തിൽ അദ്ദേഹത്തിനൊപ്പം മോഹൻ സിത്താര ഹല്ലേലൂയ പാടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒക്ടോബർ 30നു വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മോഹൻ സിത്താര മതംമാറിയെന്ന ആരോപണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആക്രമണം ശക്തമാക്കി.
പെരുവല്ലൂർ കല്ലുന്തോട്ടിൽ ശ്രീമാൻ കുമാരന്റേയും ശ്രീമതി ദേവകിയുടേയും മകൻ മോഹൻ മതം മാറി, അതായത് സംഗീത സംവിധായകൻ മോഹൻ സിത്താര ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്ത്യൻ മതം സ്വീകരിച്ചു. ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ തുടങ്ങിയ സിനിമാസംഗീത ജീവിതം രണ്ടായിരത്തി പതിനാറിലെത്തുമ്പോൾ മോഹന്റെ മോഹങ്ങൾക്ക് ഹിന്ദുമതം ദോഷം വരുത്തിയതായി അറിയില്ല. ഭക്തിഗാനങ്ങളുൾപ്പടെ ധാരാളം ഹിറ്റുകൾക്ക് ഈണമിട്ടയാൾ പിന്നെന്തിന് ക്രിസ്ത്യൻ മതം സ്വീകരിച്ചു എന്ന് ചോദിക്കുന്നതിൽ കഴമ്പില്ല. മോഹനന് മാത്യു ആകാം മമ്മൂഞ്ഞാകാം എന്തുമാകാം. ചേരാനായി കിഴി കിട്ടും ചേർന്നായാൽ പിന്നെ തൊഴി കിട്ടും തുടങ്ങിയ പോസ്റ്റുകളാണ് മോഹനെതിരേ പോസ്റ്റ് ചെയ്യപ്പെട്ടത്.
ഇതിനിടെ മോഹൻ സിത്താര ക്രിസ്തുവിനെ കണ്ടു എന്നതടക്കമുള്ള പോസ്റ്റിലൂടെ പാസ്റ്റർ ടിനു ജോർജും സ്വന്തമായി പബ്ലിസിറ്റി വർധിപ്പിക്കാൻ ശ്രമിച്ചു. തന്റെ പോസ്റ്റ് വേഗം ലൈക് ചെയ്ത് ദൈവാനുഗ്രഹം സ്വന്തമാക്കാനും പാസ്റ്റർ അഭ്യർത്ഥിക്കുന്നുണ്ട്.