- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയേഷൻ ചെയ്താൽ ഒരു പരിധി വരെ നേരിടാൻ പറ്റുന്ന അസുഖം ആണ് കാൻസർ...; ഇത് പോലുള്ള കള്ളന്മാരുടെ വാക്കും കേട്ടു കളയാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതം; മരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന മോഹൻവൈദ്യർക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളോ? മനംമടുത്ത വൈദ്യർ വീണ്ടും ചികിൽസ നിർത്തുന്നു
കൊച്ചി: മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഏറെ പൊതുജന പിന്തുണയും ഉണ്ട്. അതിനിടെ വീണ്ടും മോഹനൻ വൈദ്യർക്കെതിരെ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതിൽ മനംനൊന്ത് ചികിൽസ നിർത്താനൊരുങ്ങുകയാണ് വീണ്ടും മോഹനൻ വൈദ്യർ. മനുഷ്യ ശരീരത്തിലെ ഒരു അവയവത്തിന്റെ പ്രവർത്തനത്തെകുറിച്ച് മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല പിന്നെ എങ്ങനെയാണ് അത്തരം യന്ത്രങ്ങളുടെ സഹായത്താലുള്ള ചികിത്സാ രീതി ഫലവത്താവുക എന്നാണ് മോഹനൻ വൈദ്യർ ചോദിക്കുന്നത്. ചിട്ടയായ ജീവിത ശൈലി മാത്രമാണ് രോഗം എന്ന അവസ്ഥയിൽനിന്നുള്ള ഏക രക്ഷ എന്നും നാം കഴിക്കുന്ന ഭക്ഷണം പിന്നെ അതിന്റെ ശരിയായ ദഹന പ്രക്രിയ എന്നീ വസ്തുതകളുടെ ശരിയായ അറിവ് തുടങ്ങിയവയാണ് ആരോഗ്യമുള്ള ശരീരത്തിനാധാരമെന്നാണ് മോഹനൻ വൈദ്യരുടെ പക്ഷം. വൈദ്യരുടെ ചികിൽസയും ഇതിന്റെ അടിസ്ഥാനത്തിൽ. ഇതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. മരുന്ന് മാ
കൊച്ചി: മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഏറെ പൊതുജന പിന്തുണയും ഉണ്ട്. അതിനിടെ വീണ്ടും മോഹനൻ വൈദ്യർക്കെതിരെ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതിൽ മനംനൊന്ത് ചികിൽസ നിർത്താനൊരുങ്ങുകയാണ് വീണ്ടും മോഹനൻ വൈദ്യർ.
മനുഷ്യ ശരീരത്തിലെ ഒരു അവയവത്തിന്റെ പ്രവർത്തനത്തെകുറിച്ച് മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല പിന്നെ എങ്ങനെയാണ് അത്തരം യന്ത്രങ്ങളുടെ സഹായത്താലുള്ള ചികിത്സാ രീതി ഫലവത്താവുക എന്നാണ് മോഹനൻ വൈദ്യർ ചോദിക്കുന്നത്. ചിട്ടയായ ജീവിത ശൈലി മാത്രമാണ് രോഗം എന്ന അവസ്ഥയിൽനിന്നുള്ള ഏക രക്ഷ എന്നും നാം കഴിക്കുന്ന ഭക്ഷണം പിന്നെ അതിന്റെ ശരിയായ ദഹന പ്രക്രിയ എന്നീ വസ്തുതകളുടെ ശരിയായ അറിവ് തുടങ്ങിയവയാണ് ആരോഗ്യമുള്ള ശരീരത്തിനാധാരമെന്നാണ് മോഹനൻ വൈദ്യരുടെ പക്ഷം.
വൈദ്യരുടെ ചികിൽസയും ഇതിന്റെ അടിസ്ഥാനത്തിൽ. ഇതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. മരുന്ന് മാഫിയയുടെ ഭീഷണിയെ തുടർന്ന് ചികിൽസ പോലും മോഹനൻ വൈദ്യർ ഒരു ഘട്ടത്തിൽ ഉപേക്ഷിച്ചിരുന്നു. പിന്നീട് വീണ്ടും സജീവമായി. ഇപ്പോഴിതാ മോഹനൻ വൈദ്യർക്കെതിരെ പുതിയ ആരോപണം. മോഹനൻ വൈദ്യരുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ... എന്ന തലക്കെട്ടിലെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ഇതോടെയാണ് വൈദർ ചികിൽസ നിർത്തുന്നവെന്ന സൂചനയെത്തുന്നത്. ഇതോടെ വൈദ്യരുടെ അനുകൂലികളും ചർച്ചയിൽ സജീവമാകുന്നു. ഫെയ്‌സ് ബുക്കിലെ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്കും മോഹനൻ വൈദ്യർ നീക്കം തുടങ്ങിയിട്ടുണ്ട്.
ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിനും അപ്പുറം അദ്ദേഹം അനുഭവിച്ചു. കൊന്നു കളയുമെന്ന് പറഞ്ഞവരുടെ ഭീഷണി അദ്ദേഹം കണ്ടില്ലാന്നു വെച്ചു. ഇപ്പോൾ അദ്ദേഹം വ്യാജൻ. ഈ വ്യാജൻ എന്നു പറയുന്നവർ ഒന്ന് അന്വഷിക്കണം മോഹനൻ വൈദ്യർ എന്ന വെക്തി ആരായിരുന്നു എന്ന്. വൈദ്യർ ചെയ്ത പുണ്യ കർമ്മങ്ങളും ഒന്ന് അന്വഷിക്ക്. എന്നിട്ടും മനസ്സിലാവാത്തവർ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒന്നുമില്ല പറയാൻ. ജനങ്ങൾ തീരുമാനിക്കട്ടെ.... കാരണം ഇദ്ദേഹത്തിന് ഒപ്പം ഒരു പ്രമാണിയും രാഷ്ട്രീയ പാർട്ടികളും കൂട്ടിന് നിക്കില്ല. ബഹു : ജനങ്ങൾക്ക് തീരുമാനിക്കാം...-എന്നാണ് വൈദ്യരെ അനുകൂലിക്കുന്നവർ വിശദീകരിക്കു. ഒരു തരത്തിലും ജീവിക്കാൻ അദ്ധേഹത്തെ അനുവദിക്കില്ല. ജനങ്ങൾക്ക് സേവനം ചെയ്യുന്ന അദ്ദേഹം ഇന്നു വ്യാജൻ. ബഹു : ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം വൈദ്യർ ചികിത്സിച്ചു ഭേദമാക്കിയ ആളുകളുടെ എണ്ണം. കാപട്യം വൈദ്യർ പുറത്തു കൊണ്ട് വരാതെ ഇനി ചികിത്സ ഇല്ല. കീമോ ചെയ്യാൻ വരുന്നവരോട് രോഗി പറഞ്ഞിട്ടാണ് കീമോ ചെയ്യുന്നതെന്നും, ഇത്തരം ഒട്ടനവധി കാര്യങ്ങൾ ബഹു : ജനങ്ങളുടെ മുന്നിൽ എത്തികുക. ഇത് മാത്രമാരിക്കും ലക്ഷ്യം. എന്നിട്ട് മാത്രം വൈദ്യർ ചികിത്സ നടത്തു..... -ഇതായിരുന്നു വൈദ്യരുടെ ഫാൻസിന്റെ പ്രതികരണം.
മോഹനൻ വൈദ്യർക്കെതിരെ ചർച്ചയാകുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
മോഹനൻ വൈദ്യരുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ...
37 വയസുള്ള സ്ത്രീ കാലിനു ബലക്കുറവായ് വന്നപ്പോൾ mri എടുപ്പിച്ചു.. At that time only a small lesion. Radiation വേണ്ട എന്ന് പറഞ്ഞു വൈദ്യരുടെ അടുത്തു പോയതാ... ഇപ്പോൾ ആ lesion നോക്കു.. ഇപ്പോൾ paraplegia (രണ്ടു കാലുകളും തളര്ന്നു പോയി ).. ആദ്യം radiation എടുത്തിരുന്നെങ്കിൽ രക്ഷപെടാൻ സാധ്യത ഉണ്ടായിരുന്ന ഒരു ചെറുപ്പകാരിക്കാന് ഈ ദുരവസ്ഥ.. വൈദ്യരുടെ ഫാൻസ് ചെയ്യുനത് പോലെ videoyum patientnte detailsum ഇടുന്നില്ല.. കാരണം രോഗികളുടെ സ്വകാര്യത മാനിക്കണം എന്നുള്ള ethics ഉള്ളതുകൊണ്ട്.. Full details ഉണ്ട്.. വേണ്ടവർക്ക് calicut medical കോളേജിൽ വന്നു എന്നെ കാണാം..
പണ്ടൊക്കെ ഉദ്ധാരണ കുറവും ശീക്ര സ്ഖലനവും ബലക്കുറവും മാത്രം ചികിത്സിച്ചു കൊണ്ടിരുന്ന കപട ലാട വൈദ്യന്മാർ ഇപ്പോൾ കാൻസർ പോലുള്ള മാരക അസുഖ്ങ്ങളുടെ ചികിത്സ കൂടെ ഏറ്റെടുത്തു കഴ്ഞ്ഞു.. ഇതുപോലുള്ള കപട വൈദ്യന്മാരുടെ ഒറ്റമൂലി ചികിത്സയിൽ ജീവിതം ഹോമിക്കുന്നവരോട് ഒരു വാക്ക്.. ആദ്യ സ്റ്റേജിൽ കണ്ടു പിടിച്ചു correct ആയി chemo radiation ചെയ്താൽ ഒരു പരിധി വരെ നേരിടാൻ പറ്റുന്ന അസുഖം ആണ് കാൻസർ... ഇത് പോലുള്ള കള്ളന്മാരുടെ വാക്കും കേട്ടു കളയാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതം
എടോ വൈദ്യരെ താൻ ഇതിനൊക്കെ മറുപടി പറയേണ്ടി വരും.. താൻ ഇനിയും ആൾക്കാരെ പറ്റിക്കും.. കാരണം
നമ്മുടെ നാട്ടിലെ നിയമം ഇങ്ങനൊക്കെ ആയി പോയി.
നമ്മുടെ നാട്ടിൽ നട്ടെല്ലുള്ള ഭരണാധികാരികൾ ഇല്ലാതെ പോയി
ചമ്പൂർണ ചാച്ചരത പറയുന്ന ആള്ക്കാര്ക്ക് വിവരം ഇല്ലാതെ പോയി
നമ്മുടെ യുവ ജനങ്ങളുടെ പ്രതികരണശേഷി ഹർത്താലിലും ബീഫ് ഫെസ്റ്റിലും ഒതുങ്ങി പോയി
പക്ഷെ ഇവിടെ ഞങ്ങളെ പോലെ കുറച്ചു പേരുണ്ട്. .. നിയൊക്കെ മരുന്നു മാഫിയ എന്നും മനസാക്ഷി ഇല്ലാത്തവന്മാരെന്നും പറഞ്ഞു ആക്ഷേപിക്കുന്ന കുറച്ചു പേർ... നിന്റെയൊക്കെ വാക്ക് കേട്ട് ചികിത്സ എടുക്കാതെ ഒടുവിൽ അവസാന സ്റ്റേജിൽ കരഞ്ഞു ഞങ്ങളുടെ മുൻപിൽ എത്തുന്നവർ ഒരു പാടുണ്ട്... നിന്നോടുള്ള സർവ ദേഷ്യവും ഉള്ളിലൊതുക്കി ഇനിയും അവര്ക്ക് താങ്ങായി ഞങ്ങൾ ഉണ്ടാകും.....
മോഹനൻ വൈദ്യരുടെ ഫാൻസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
വൈദ്യർ ചികിത്സ നിർത്തുന്നു...
എല്ലാവരും ഷെയർ ചെയ്യുക.... (Y)
സന്തോഷിക്കേണ്ടവർ സന്തോഷിക്കട്ടെ..
ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിനും അപ്പുറം അദ്ദേഹം അനുഭവിച്ചു. കൊന്നു കളയുമെന്ന് പറഞ്ഞവരുടെ ഭീഷണി അദ്ദേഹം കണ്ടില്ലാന്നു വെച്ചു. ഇപ്പോൾ അദ്ദേഹം വ്യാജൻ. ഈ വ്യാജൻ എന്നു പറയുന്നവർ ഒന്ന് അന്വഷിക്കണം മോഹനൻ വൈദ്യർ എന്ന വെക്തി ആരായിരുന്നു എന്ന്. വൈദ്യർ ചെയ്ത പുണ്യ കർമ്മങ്ങളും ഒന്ന് അന്വഷിക്ക്. എന്നിട്ടും മനസ്സിലാവാത്തവർ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒന്നുമില്ല പറയാൻ.
ജനങ്ങൾ തീരുമാനിക്കട്ടെ....
കാരണം ഇദ്ദേഹത്തിന് ഒപ്പം ഒരു പ്രമാണിയും രാഷ്ട്രീയ പാർട്ടികളും കൂട്ടിന് നിക്കില്ല.
ബഹു : ജനങ്ങൾക്ക് തീരുമാനിക്കാം...
ബഹു : ജനങ്ങൾ തീരുമാനിക്കുക. ഒരു തരത്തിലും ജീവിക്കാൻ അദ്ധേഹത്തെ അനുവദിക്കില്ല. ജനങ്ങൾക്ക് സേവനം ചെയ്യുന്ന അദ്ദേഹം ഇന്നു വ്യാജൻ. ബഹു : ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം വൈദ്യർ ചികിത്സിച്ചു ഭേദമാക്കിയ ആളുകളുടെ എണ്ണം. കാപട്യം വൈദ്യർ പുറത്തു കൊണ്ട് വരാതെ ഇനി ചികിത്സ ഇല്ല. കീമോ ചെയ്യാൻ വരുന്നവരോട് രോഗി പറഞ്ഞിട്ടാണ് കീമോ ചെയ്യുന്നതെന്നും, ഇത്തരം ഒട്ടനവധി കാര്യങ്ങൾ ബഹു : ജനങ്ങളുടെ മുന്നിൽ എത്തികുക. ഇത് മാത്രമാരിക്കും ലക്ഷ്യം. എന്നിട്ട് മാത്രം വൈദ്യർ ചികിത്സ നടത്തു....